ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്, സ്‌നേഹം തുടരുന്നതില്‍ നന്ദി: വി.എ ശ്രീകുമാര്‍

ഒടിയന്‍ സിനിമയോട് പ്രേക്ഷകര്‍ തുടരുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഒടിയന്‍ ചിത്രത്തിന്റെ പ്രമോഷനായി വച്ചിരിക്കുന്ന ശില്‍പ്പത്തിന് മുന്നിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.

”പ്രമോഷന്റെ ഭാഗമായി തിയേറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവര്‍. പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു. ഒടിയനോടുള്ള സ്‌നേഹം തുടരുന്നതില്‍ നന്ദി” എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ 2018ല്‍ ആണ് തിയേറ്ററുകളിലെത്തിയത്. ഒടിയനായി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ ചിത്രത്തിനെതിരെ കടുത്ത രീതിയില്‍ ഡീഗ്രേഡിംഗ് ക്യാപെയ്‌നുകളും നടന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്‍ ആയിരുന്നു.

Latest Stories

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്