പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത തിരക്കഥകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്, അല്ലെങ്കിൽ പ്രേമം പോലെയുള്ള സിനിമകൾ എനിക്കും ചെയ്യാനാകും : വിജയ് ദേവരകൊണ്ട

പ്രേമം പോലെയുള്ള സിനിമകൾ ചെയ്യാൻ തനിക്ക് സാധിക്കുമെന്നും എന്നാൽ തന്റെ പ്രേക്ഷകർക്ക് ഇഷ്പ്പെടാത്ത തിരക്കഥകളിൽ നിന്നും താൻ വിട്ട് നിൽക്കുകയാണെന്നും തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

മലയാളം സിനിമകൾ സാങ്കേതികമായി മികച്ചതാണെന്നും സംഗീതവും പോസ്റ്ററുമടക്കം തുടക്കം മുതൽ ഒടുക്കം വരെ എല്ലാം മികച്ചതാണെന്നും നടൻ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും കാണാൻ താൻ കാത്തിരിക്കുകയാണ് എന്നും ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ട്രെയ്‌ലർ ഈയിടെ കണ്ടുവെന്നും അത് വളരെ ഇഷ്ടപ്പെട്ടു എന്നും താരം പറഞ്ഞു.

‘ഒരു സ്ക്രിപ്​റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് എന്നോട് ചേര്‍ന്നുനില്‍ക്കണമെന്നില്ല. സാധാരണ ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുത്താണ് എന്റെ സിനിമകൾ നിർമിക്കുന്നത്. ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ഒരേയൊരു ചിത്രമാണ് ഫാമിലി സ്റ്റാർ. അതുകൊണ്ട് ഞാൻ ഒരു ചിത്രവുമായി വരുമ്പോൾ അത് മോശമായാൽ എന്റെ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർ നിരാശരാകും.

വ്യത്യസ്തമായ സിനിമകൾ ഞാൻ കാണാറുണ്ട്. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ചെയ്യാനാണ് താത്പര്യം. യുവാക്കള്‍ക്ക് കണക്റ്റാവാന്‍ പറ്റുന്ന ഒരു പ്രായമാണ് ഇപ്പോള്‍ എനിക്ക്. പ്രായമായവരും കുട്ടികളും എന്റെ സിനിമ കാണാൻ എത്തുന്നു. അതുകൊണ്ടു എനിക്ക് അവരെയെല്ലാം രസിപ്പിക്കണം. ഞാൻ എന്നെത്തന്നെ പരിമിതപ്പെടുത്തുകയാണെന്ന് എനിക്കറിയാം’ എന്നാണ് വിജയ് പറഞ്ഞത്.

Latest Stories

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ