'കാവലയ്യ'യിലെ തമന്നയുടെ സ്റ്റെപ്പ് വൃത്തികേട്, ഇതിനെങ്ങനെ സെന്‍സര്‍ കിട്ടി; വിമര്‍ശിച്ച് മന്‍സൂര്‍ അലി ഖാന്‍

രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ജയിലറിലെ ‘കാവലയ്യ’ എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഗാന രംഗത്തിലെ തമന്നയുടെ തമന്നയുടെ സ്റ്റെപ്പുകള്‍ വൃത്തികേടാണെന്ന് അദ്ദേഹം പറഞ്ഞു.

ജയിലര്‍ സിനിമയിലെ കാവലയ്യ എന്ന ഗാനത്തില്‍ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകള്‍ വളരെ വൃത്തികേടാണ്. അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് തമന്നയുടെ ചുവടുകള്‍ അനുകരിച്ചുകൊണ്ട് മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. ഇത്തരം ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്ന മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച സരകു എന്ന പടത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. അതിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിമര്‍ശനം.

നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍ ബാക്‌സോഫീസില്‍ വന്‍ വിജയമാണ് നേടിയെടുത്തത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു. ഇതിലെ കാവലയ്യ ഗാനം വന്‍ ഹിറ്റായിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്