'ക്രിക്കറ്റ് താരമോ വലിയ ബിസിനസുകാരനോ അല്ലാത്തതുകൊണ്ടാണോ?'; ഭർത്താവിനെ അറിയില്ലെന്ന് പറഞ്ഞ ആളുകൾക്ക് മറുപടിയുമായി തപ്‌സി പന്നു

അധികമാരെയും അറിയിക്കാതെ ആയിരുന്നു നടി ത്പസി പന്നുവിന്റെയും ബാഡ്മിന്റണ്‍ പരിശീലകനായ മതിയാസ് ബോയ്‌യുടെയും വിവാഹം. ഉദയ്പൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളെയോ മാധ്യമങ്ങളെയോ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്‌സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ആരെന്ന് അറിയില്ലെന്ന് പറയുന്നവര്‍ക്ക് മറുപടി നൽകുകയാണ് തപ്‌സി.

‘അദ്ദേഹം (മത്തായേസ് ബോ) ആരെന്ന് അറിയാത്തവരെക്കുറിച്ച് എനിക്ക് സങ്കടം തോന്നുന്നു. എന്നു കരുതി അദ്ദേഹം ഒരു ക്രിക്കറ്ററോ വലിയ ബിസിനസുകാരനോ അല്ലാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമില്ലാത്തത് എന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നും തപ്‌സി പറയുന്നു.

‘ബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളുകളിൽ ഒരാളാണ് അദ്ദേഹം. നമ്മുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയുടെ കാരണക്കാരന്‍’ എന്നും തപ്‌സി പറയുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്