അത് എന്നെ വേട്ടയാടി, ഒരു ട്രാൻസ് അവസ്ഥയിൽ എത്തിച്ചു, മാർട്ടിൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ’; നായാട്ട് കണ്ട ശേഷം ഉറങ്ങാൻ സാധിച്ചില്ലെന്ന് ശ്വേത മേനോൻ

മാർട്ടിൻ പ്രക്കാട്ട് ചിത്രം  നായാട്ടിനെ പ്രശംസിച്ച് നടി ശ്വേത മേനോൻ. ക്ലൈമാക്സ് തന്നെ ഒരു ട്രാൻസ് അവസ്ഥയിലേക്ക് എത്തിച്ചെന്നും ശ്വേത പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

ഇന്നലെ നെറ്റ്ഫ്ലിക്സിലൂടെ നായാട്ട് കണ്ടു, എന്നെ ആ ചിത്രം എന്റെ സീറ്റിൽ തന്നെ പിടിച്ചിരുത്തി. വെളുപ്പിനെ 2.30 ആയി ചിത്രം കണ്ടു കഴിഞ്ഞപ്പോൾ. ഒരു സ്ഥലത്തു പോലും എനിക്ക് ലാഗ് ഫീൽ ചെയ്തില്ല, തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള നല്ല വിശ്വസനീയമായ സ്റ്റോറിയുള്ള ഒരു വേറെ ലെവൽ പടം.

എല്ലാ അഭിനേതാക്കളും മികച്ച രീതിയിൽ തന്നെ അഭിനയിച്ചു. ചാക്കോച്ചനെയോ നിമിഷയേയോ ജോജുവിനെയോ അവരുടെ സ്റ്റാർഡമോ ഒന്നും കാണാൻ സാധിക്കില്ല. അതാത് കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. മികച്ച പ്രകടനം തന്നെ.
ചാർളിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്, പക്ഷേ ഇക്കുറി മറ്റൊരു തരം സിനിമ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്, അദ്ദേഹം ശരിക്കും എല്ലാരേയും അവസാനം വരെ മുൾമുനയിൽ നിർത്തിയെന്ന് പറയാം. മികച്ച ഒരു കാര്യം തന്നെ മാർട്ടിൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നായാട്ടിന്റെ ക്ലൈമാക്സ് ആയിരുന്നു. ക്ലൈമാക്സ് എന്നെ ശരിക്കും വേട്ടയാടി. ഒരു ട്രാൻസ് അവസ്ഥയിൽ എന്നെ എത്തിച്ചു. രാത്രി ഉറക്കം പോലും കിട്ടിയില്ല. മൊത്തത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് നായാട്ട്. ഗ്രേറ്റ് ജോബ് ടീം നായാട്ട്.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍