അതൊന്നും അങ്ങനെ ഇട്ടെറിഞ്ഞ് പോകാനാവില്ല, മോശപ്പെട്ട തൊഴില്‍ ചെയ്യുന്ന ഒരാളല്ല ഞാന്‍.. ഒരു പേടിയുമില്ല: സ്വാസിക

സീരിയലിലും സിനിമയിലും ഒരുപോലെ സജീവമാണ് നടി സ്വാസിക. സീരിയലില്‍ നിന്നും സിനിമയിലേക്ക് വരാന്‍ ബുദ്ധിമുട്ട് ആണെങ്കിലും തനിക്ക് അത്രയും ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്. സിനിമ വന്നപ്പോള്‍ പലരും സീരിയല്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ താനത് ചെയ്യില്ല എന്നും സ്വാസിക വ്യക്തമാക്കി.

ഇന്നത് ചെയ്ത് കഴിഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കും അതുകൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല, എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് ആദ്യമായിട്ട് സീരിയലില്‍ ഓഫര്‍ വന്നപ്പോ ഇനി എനിക്ക് ഒരിക്കലും സിനിമ ചെയ്യാന്‍ പറ്റില്ല അതുകൊണ്ട് സീരിയല്‍ ചെയ്യില്ല, ഞാന്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാം എന്ന് ചിന്തിച്ചിട്ടില്ല.

അങ്ങനെയൊരു പേടിയെ എനിക്ക് വന്നിട്ടില്ല. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ചെയ്തപ്പോഴാണ് എനിക്ക് ഒരു ബ്രേക്ക് കിട്ടിയത്. അപ്പോള്‍ എന്നോട് ഒരുപാട് പേര് പറഞ്ഞു സീരിയല്‍ നിര്‍ത്തണമെന്ന്. പക്ഷെ ഞാന്‍ പറഞ്ഞു അത് ഒരിക്കലും നിര്‍ത്താന്‍ പറ്റില്ല, കാരണം ഞാന്‍ ആ സീരിയലുമായി കമ്മിറ്റഡ് ആണ്.

അത് തീരുന്നത് വരെ ചെയ്യണം, അത് മാത്രമല്ല എനിക്ക് എല്ലാം തന്നത് ആ സീരിയല്‍ ആണ്. അത് അങ്ങനെ ഇട്ടെറിഞ്ഞ് എനിക്ക് പോകാന്‍ പറ്റില്ല. എനിക്ക് ഒരു പേടി ഉണ്ടായിട്ടില്ല. ഒരു വിശ്വാസമുണ്ട്, സിനിമ എന്ന് പറയുന്നത് നമ്മള്‍ ചെയ്തിരിക്കും, അത് ചെയ്യാനുള്ള അവസരം നമുക്ക് ദൈവം തന്നിരിക്കും.

കാരണം ഞാനൊരു മോശപ്പെട്ട തൊഴില്‍ ചെയ്യുന്ന ഒരാളല്ല. സീരിയല്‍ എന്ന് പറഞ്ഞാല്‍ നല്ലൊരു ജോലി തന്നെയാണ്. അത് ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കില്‍ അത് എന്റെ വിധിയാണെന്ന് കരുതി അങ്ങ് പോകും. പക്ഷെ സീരിയല്‍ ചെയ്യണ്ട ഇനി കംപ്ലീറ്റ് സിനിമ മതി എന്നൊരു തീരുമാനം പേടിച്ചിട്ട് ഞാന്‍ എടുത്തിട്ടില്ല എന്നാണ് സ്വാസിക ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്