ഒരു പഫില്‍ തുടങ്ങും, പിന്നെ നിര്‍ത്താനാവില്ല.. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: സൂര്യ

മലയാള സിനിമ ലഹരിക്കേസില്‍ കുടുങ്ങി നില്‍ക്കവെ ആരാധകര്‍ക്ക് ഉപദേശവുമായി നടന്‍ സൂര്യ. താന്‍ സിനിമയില്‍ മാത്രമാണ് പുകവലിക്കുന്നതെന്നും ആരും ജീവിതത്തില്‍ അങ്ങനെ ചെയ്യരുതെന്നും സൂര്യ പറഞ്ഞു. പുകവലി തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ‘റെട്രോ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സൂര്യയുടെ പരാമര്‍ശം.

”ഞാന്‍ സിനിമയില്‍ മാത്രമാണ് സിഗരറ്റ് വലിച്ചത്. ദയവ് ചെയ്ത് ആരും ജീവിതത്തില്‍ സിഗരറ്റ് വലിക്കരുത്. തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കാന്‍ പറ്റില്ല. ഒരു പഫ് എന്ന് പറഞ്ഞായിരിക്കും തുടങ്ങുക. എന്നാല്‍ അത് നിര്‍ത്താനാകില്ല. അത് ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല, അത് ചെയ്യരുത്” എന്നാണ് സൂര്യയുടെ വാക്കുകള്‍.

അതേസമയം, മെയ് ഒന്നിനാണ് റെട്രോ റിലീസ് ചെയ്യുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹേഗ്‌ഡെയാണ് നായികയാകുന്നത്. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. സ്റ്റണ്ട്‌സ് കെച്ച ഖംഫക്‌ഡേ ആണ്, 2 ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്