വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?: പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിക്കുന്നവരോട് പൊട്ടിത്തെറിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. “പോകാന്‍ പറ പറ്റങ്ങളോട്” എന്നുമാത്രമാണ് തനിക്ക് ഇത്തരക്കാരോട് പറയാനുള്ളതെന്ന് ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു,? പോകാന്‍ പറ പറ്റങ്ങളോട്,? അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍. അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ,? ഒരു ആംഗര്‍ ആയിട്ടോ,? എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ”-താരം പറയുന്നു.

അതേസമയം, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം അണിയറയിലൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോഡി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

Latest Stories

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം