കുറേ നേരം മിണ്ടാതിരുന്നപ്പോള്‍ 'ജാഡയാണോടാ തനിക്ക്' എന്ന മെസേജ്, അതോടെ സകല നിയന്ത്രണവും പോയി.. അന്ന് സംഭവിച്ചത് ഇതാണ്: സണ്ണി വെയ്ന്‍

ജാഡയാണോ എന്ന് ചോദിച്ച് മെസേജ് അയച്ച ആരാധകനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന നടന്‍ സണ്ണി വെയ്‌ന്റെ ഓഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. ഓഡിയോ എത്തിയതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് സണ്ണി.

പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് താന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്‌നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്.

എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും മൈന്റ് ചെയ്തില്ല.

കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള തന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ തന്റെ മാനസികാവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.

2015ല്‍ സണ്ണിയുടെ കരിയറിന്റെ തുടക്കകാലത്ത് ആയിരുന്നു ഈ സംഭവം നടന്നത്. താന്‍ ഒരു സാധാരണക്കാരനാണ് എല്ലാ മെസേജുകളും നോക്കാനും മറുപടി അയക്കാനും പറ്റി എന്ന് വരില്ല. അതുകൊണ്ട് തന്നെ ജാഡയെന്ന് വിളിക്കരുത് എന്നാണ് സണ്ണി വെയ്ന്‍ ആരാധകനോട്
പറഞ്ഞത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ