'നിങ്ങളെ രക്ഷിച്ചു കൊണ്ടുപോകുന്നവർ നിങ്ങളുടെ മതത്തിലുള്ളവരോ, പാർട്ടിയിലുള്ളവരോ അല്ല..'; വയനാട് ഉരുൾപൊട്ടലിൽ കുറിപ്പുമായി സുജാത

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി ഗായിക സുജാത മോഹൻ. നിങ്ങളെ ഇന്ന് രക്ഷിച്ചുകൊണ്ടുപോവുന്നവർ നിങ്ങളുടെ മതത്തിൽപെട്ടവരോ, നിങ്ങളുടെ പാർട്ടിയിൽപെട്ടവരോ, നിങ്ങളുടെ ബന്ധുക്കളോ അല്ലെന്നും സഹജീവികളെ സ്നേഹിച്ചു വളരണമെന്നും സുജാത പറയുന്നു.

“മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക…..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക…

നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം…. ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്. വയനാടിനൊപ്പം, പ്രാർത്ഥനകളോടെ.” എന്നാണ് സുജാത മോഹൻ കുറിച്ചത്.

ഉരുൾപൊട്ടലിനെ തുടർന്ന് 225 പേരെ കാണാതായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 3069 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുണ്ടക്കൈയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം