അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തിരഞ്ഞെടുത്തത്; തുറന്നുപറഞ്ഞ് സുഹാസിനി

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും ജൂറി തിരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തത് എന്ന കാര്യം വ്യക്തമാക്കുകയാണ് ജൂറി ചെയര്‍പേഴ്സണായ സുഹാസിനി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറയുന്നത്.

‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം. എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തിരഞ്ഞെടുത്തത്,’ സുഹാസിനി പറയുന്നു.

അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നിത്യ മാമനാണ് മികച്ച ഗായിക.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം