അതെല്ലാം കറങ്ങി തിരിഞ്ഞ് ഒടുവില്‍ എന്റെ തലയില്‍ തന്നെ വരും, എന്നെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത ഞാന്‍ തന്നെ ടിവിയിലൂടെ കണ്ടിട്ടുണ്ട്: സുധീര്‍

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് സുധീര്‍. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുധീറിന്റെ തുടക്കം സിഐഡി മൂസ എന്ന സിനിമയിലൂടെയാണ്.
ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് സുധീര്‍.

ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചാണ് സുധീര്‍ പങ്കുവെച്ചത്. താന്‍ സഹായിച്ചവരാണ് ഒടുവില്‍ തനിക്ക് നേരെ തിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ വളരെ ഹെല്‍പ്പിങ് മെന്റാലിറ്റിയുള്ള ആളാണ്.’അതുകൊണ്ട് തന്നെ ഞാന്‍ സഹായിച്ചവരാണ് പിന്നീട് എന്നെ ഉപദ്രവിച്ചിട്ടുള്ളത്. അവരാണിപ്പോള്‍ ഏറ്റവും വലിയ ശത്രു. കുഞ്ഞുനാള്‍ മുതല്‍ വിവാദങ്ങളും ചീത്തപ്പേരും കൂടെയുണ്ട്.’

‘ആര് എന്ത് ചെയ്താലും അതെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ തലയില്‍ വരും. എന്നെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത ഞാന്‍ തന്നെ ടിവിയിലൂടെ കണ്ടിട്ടുണ്ട്. അങ്ങനൊരു സംഭവമെ ഉണ്ടായിട്ടില്ല.’ആരെങ്കിലും നെഗറ്റീവ് ചെയ്താല്‍ തന്നെ ഒഴിഞ്ഞ് പോകുന്ന ആളാണ് ഞാന്‍. ഞാന്‍ ഭയങ്കര മോശക്കാരനാണെന്ന് പലരും പറഞ്ഞ് നടക്കുന്നുണ്ട്’ സുധീര്‍ സുകുമാരന്‍ പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ