ലാലേട്ടന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും, അങ്ങനെ ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശ്ശബ്ദത..: സുദേവ് നായര്‍ പറയുന്നു

മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ സുദേവ് നായര്‍. മോണ്‍സ്റ്ററിയില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണ് എന്നാണ് സുദേവ് പറയുന്നത്. ഇന്ത്യാഗ്ലിറ്റ്സിനോടാണ് സിനിമയെ കുറിച്ച് സുദേവ് പ്രതികരിച്ചത്.

മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന്‍ പുതിയ ലാലേട്ടന്‍ അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം.

തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ താന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ലാലേട്ടന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും.

അങ്ങനെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശബ്ദത നോക്കിയപ്പോള്‍ താനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്. ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കും എന്നാണ് സുദേവ് പറയുന്നത്.

മോണ്‍സ്റ്ററിനെ കൂടാതെ രാജീവ് രവി ചിത്രം തുറമുഖം, സിബിഐ 5 തുടങ്ങിയ ചിത്രങ്ങളാണ് സുദേവിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഭീഷ്മ പര്‍വമാണ് സുദേവിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി-അമല്‍ നീരദ് കോമ്പോയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ