അയാൾ എന്റെ കാൽ തല്ലിയൊടിച്ചു; ആ പാട് കാണാതിരിക്കാനാണ് ടാറ്റൂ ചെയ്തത്; വെളിപ്പെടുത്തലുമായി ശ്രിയ അയ്യർ

മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അവതാരികയും ബോഡി ബിൽഡറുമായ ശ്രിയ അയ്യരുടേത്. ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സംസാരിക്കുയയാണ് ശ്രിയ.

മുൻപ് ബഷീർ ബഷി എന്ന വ്യക്തിയുമായി റിലേഷൻ ഉണ്ടായിരുന്ന സമയത്ത് അയാൾ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു എന്നാണ് ശ്രിയ പറയുന്നത്. അയാൾ തന്റെ കാൽ തല്ലിയൊടിച്ചിട്ടുണ്ടെന്നും, ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു അന്നെന്നും ശ്രിയ ഓർക്കുന്നു.

“ആത്മഹത്യ ചെയ്യാന്‍ അന്ന് തീരുമാനിച്ചത് ശരിയാണെന്ന് തന്നെ പറയാം. കാരണം അന്നത്തെ സഹാചര്യം അതായിരുന്നു. ഇന്നാണെങ്കില്‍ ഞാനത് ചെയ്യില്ല. ആ സിറ്റുവേഷന്‍ ഓര്‍മ്മിക്കുമ്പോള്‍ ഇന്നും സങ്കടം വരും. അന്ന് അച്ഛനെയും അമ്മയെയും കുറിച്ചോന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷമാണ് എന്ത് വന്നാലും കൂടെയുണ്ടാവുമെന്ന പിന്തുണയുമായി അമ്മ വന്നത്. ഒ രു തവണ മരിക്കാനായി കൈ മുറിച്ചതിന് ഏഴ് സ്റ്റിച്ചോളം ഇട്ടിട്ടുണ്ടായിരുന്നു. ആ പാട് മറക്കാന്‍ വേണ്ടിയാണ് അവിടെ ടാറ്റു അടിച്ചിരിക്കുന്നത്.

അന്നുണ്ടായിരുന്ന റിലേഷന്‍ കാരണം അമ്മയ്ക്ക് എന്നോട് ദേഷ്യമായിരുന്നു. ആരും കൂടെയില്ലാത്തൊരു സാഹചര്യമാണല്ലോ എന്ന് തോന്നിയപ്പോഴാണ് അങ്ങനെ ചെയ്തത്. പിന്നെ അമ്മ തന്ന മോട്ടിവേഷനാണ് എന്റെ തലവര മാറ്റിയത്. എനിക്ക് വേണ്ടി അച്ഛനും അമ്മയുമുണ്ടെന്ന തോന്നല്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തോന്നി. ഞാന്‍ കാര്‍ വാങ്ങിയപ്പോഴൊക്കെ അച്ഛന് വലിയ സന്തോഷമായി. അവരെയും കൂട്ടി പോയാണ് വാങ്ങിയത്.

എന്നാല്‍ ഒരു വര്‍ഷം മുന്‍പ് എനിക്ക് അച്ഛനെ നഷ്ടമായി. കാശിയില്‍ പോയി തിരികെ നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനില്‍ വച്ചായിരുന്നു അച്ഛന്റെ മരണം. മാത്രമല്ല തന്റെ വിവാഹം അദ്ദേഹം കാണുകയും ഞങ്ങളെ അനുഗ്രഹിക്കുകയുമൊക്കെ ചെയ്തിട്ടാണ് പോയത്.

അന്നത്തെ ആ റിലേഷനില്‍ അദ്ദേഹം എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഫോണിലേക്ക് കോള്‍ വരുന്നത് പോലും നോക്കും. എന്നെ ആരൊക്കെ വിളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്നൊക്കെ അയാള്‍ പരിശോധിക്കുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഭര്‍ത്താവ് പാവമാണ്. എന്റെ ഫോണ്‍ പോലും തുറന്ന് നോക്കില്ല.” എന്നാണ് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ശ്രിയ പറഞ്ഞത്.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി