ജാഡയും അഹങ്കാരവുള്ള മമ്മൂട്ടി, ഷൂട്ട് നടക്കുമ്പോള്‍ ആ ജില്ലയില്‍ പോലും ഉണ്ടാകരുതെന്ന് പറഞ്ഞു.. ഞങ്ങള്‍ ഭയങ്കരമായി ഏറ്റമുട്ടിയിരുന്നു: ശ്രീനിവാസന്‍

മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശ്രീനിവാസന്‍. താന്‍ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹന്‍ലാലിന് തന്നോട് നീരസം തോന്നിയിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട് എന്നാണ് ശ്രീനിവാസന്‍ സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്. ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. അതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിച്ചത്.

ശ്രീനിവാസന്റെ വാക്കുകള്‍:

കഥ പറയുമ്പോള്‍ എന്ന സിനിമയുടെ സമയത്ത് ഞങ്ങള്‍ ഭയങ്കരമായി ഏറ്റുമുട്ടി. ഞാനും മുകേഷും കൂടെ നിര്‍മ്മിച്ച സിനിമയായിരുന്നു അത്. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അഡ്വാന്‍സ് നല്‍കാന്‍ ഞാനും മുകേഷും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ അഡ്വാന്‍സ് വാങ്ങാനോ! അത് വേണ്ട. ആ കാശ് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂവെന്ന് മമ്മൂട്ടി പറഞ്ഞു.നിങ്ങള്‍ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അത് ഞാന്‍ വാങ്ങേണ്ടവരുടെ കയ്യില്‍ നിന്നും വാങ്ങിക്കോളാം, നിങ്ങള്‍ എനിക്ക് തരണ്ട, നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങില്ല എന്ന് മമ്മൂട്ടി പറഞ്ഞു.

എന്നാല്‍ ഓവര്‍സീസ് റൈറ്റ്സ് എഴുതട്ടെ എന്ന് ചോദിച്ചു. അത് നിങ്ങള്‍ക്ക് ഞാന്‍ നല്ല വിലയ്ക്ക് വിറ്റു തരാം, പക്ഷെ നിങ്ങളുടെ ഒരു പൈസയും എനിക്ക് വേണ്ട എന്ന് പറഞ്ഞു. തെടുപുഴയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ മേക്കപ്പ് മാന്‍ ജോര്‍ജിനെ വിളിച്ചപ്പോള്‍ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നാണല്ലോ സാര്‍ പറഞ്ഞത് എന്ന് ചോദിച്ചു. മറ്റു കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഷൂട്ടിംഗ് തുടങ്ങിപ്പോയി. പുള്ളിയുടെ ഏഴ് ദിവസം വേണം. ഞാന്‍ മുകേഷിനെ വിളിച്ചു. ഒന്ന് നേരിട്ട് പോയി ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ മുകേഷ് പോയി. നിങ്ങള്‍ ഏഴല്ലല്ലോ മൂന്ന് ദിവസം മതി എന്നാണല്ലോ പറഞ്ഞതെന്ന് മമ്മൂട്ടി ചോദിച്ചു. കള്ളം പറയുകയാണ്.

ഉഡായിപ്പ് ആണെന്ന് അതോടെ മനസിലായി. ഏഴ് ദിവസം തന്നെയാണെന്ന് മുകേഷ് പറഞ്ഞു. ഏഴ് ദിവസം ആണെങ്കില്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് മാറുമെന്ന് പറഞ്ഞു. ഞാന്‍ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാന്‍ പറ, മോഹന്‍ലാലിനെ വിളിക്കൂ എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകള്‍ക്ക് ഫീല്‍ ചെയ്യൂ. ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. അങ്ങനെ ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മമ്മൂട്ടിയെ വിളിച്ചു. നിങ്ങള്‍ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്.

പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയോ അതിനായി ഇങ്ങോട്ട് വരികയോ വേണ്ട എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ആ ജില്ലയില്‍ നിങ്ങള്‍ ഉണ്ടാകരുത് എന്ന് പറഞ്ഞ് താന്‍ ഫോണ്‍ വിളിച്ചു. മമ്മൂട്ടി തിരികെ വിളിച്ചതിന് കണക്കില്ല. നാട്ടില്‍ പാട്ടായാല്‍ ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിക്കുച്ചത്. ഒടുവില്‍ മമ്മൂട്ടി മുകേഷിനെ വിളിച്ച് തനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് പറഞ്ഞു.

Latest Stories

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍