പണം കൈയില്‍ നിന്ന് പോയപ്പോള്‍ മുതല്‍ മോഹന്‍ലാല്‍ ഫിലോസഫറെ പോലെ സംസാരിക്കാന്‍ തുടങ്ങി, അത് സ്വാഭാവികം: ശ്രീനിവാസന്‍

നിര്‍മ്മാതാവായ മോഹന്‍ലാലിനെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. മുമ്പ് കൈരളി ടി.വിയില്‍ സംപ്രേഷണം ചെയ്ത വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പരിപാടിയിലായിരുന്നു അദ്ദേഹം മോഹന്‍ലാലുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും നിര്‍മ്മിച്ചിരുന്ന സിനിമകള്‍ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മാതാവ് കെ.ടി കുഞ്ഞുമോന്‍ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന്‍ പറഞ്ഞു. ഒരു സിനിമ, മോഹന്‍ലാലും ഞാനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് ഒരു പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും പറഞ്ഞു.

സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫര്‍ വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍. അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍ പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്.

എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി. അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്‍മ്മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍.

എന്നാല്‍ സ്വന്തമായി സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ലാല്‍ ഒരു ഫിലോസഫറെ പോലെയായിരുന്നു. പണം കുറെ പോയിക്കഴിയുമ്പോള്‍ ഫിലോസഫി വരും. ജീവിതം നിരര്‍ത്ഥകമാണ് എന്നൊക്കെ തോന്നും. ശ്രീനിവാസന്‍ പറഞ്ഞു.

Latest Stories

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന