'സഖാവ്' ആയി മോഹന്‍ലാല്‍; ഒടിയനും മുമ്പേ ആലോചിച്ച പ്രൊജക്ടാണ് ഇതെന്ന് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി “ദ കോമറേഡ്” എന്ന പേരില്‍ ചിത്രം ചെയ്യാനൊരുങ്ങുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും പോസ്റ്ററിനുമെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. ഒടിയന്‍ എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്ക് മുമ്പെ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റ ഭാഗമായി വരച്ച ചില സ്‌കെച്ചുകളാണ് ചിലരിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലുട നീളം ഒരു പോസ്റ്ററും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്…

“ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍-നെ നായകനാക്കി COMRADE എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്‌റ് സ്‌കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്‌സ് നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.”

https://www.facebook.com/vashrikumar/posts/2121089744665411?__xts__[0]=68.ARDtDZMiQDxmFxNACtPhFLEwHaST6F9F5gATpw0MqADfizlCb6_bc20n49c5LGH0-8kzRu73OEb96ssPLW2KBqLU4tFNRYhg-9IeP0Un1rBXavWXap1OkP1-HvndveDZn56x3CxddtQHkPGRF-xCVRNx0dBRqE03I7999Zkvhe9YizrycjfnvuIhfHoTzsRiCZpHBPNasaWglaYukSLOQOsHEVzM7OKHKZ2jpBYtUtJAdgy2qu-I_vW-cRtIek15SZb6DYUkkUHvYiK44hAHOvjEqd_oMr4WCq965Mmvh41QWX36dUI__3T07AVQrdkkITc-eGwKE3MGhnpnoYvVIg&__tn__=-R

Latest Stories

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?