എന്നെ കണ്ടപ്പോള്‍ തന്നെ ആ അമ്മ മകനോട് കയര്‍ത്തുതുടങ്ങി: അനുഭവം പങ്കുവെച്ച് സ്ഫടികം ജോര്‍ജ്

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടി താരമാണ് സ്ഫടികം ജോര്‍ജ്. വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ത്ഥ സ്വഭാവവും അത് തന്നെയാണ് എന്നാണ് കരുതുന്നതെന്ന് സ്ഫടികം ജോര്‍ജ് പറയുന്നു.

കൂട്ടുകാരന്റെ വീട്ടില്‍ വച്ചുണ്ടായ അനുഭവമാണ് സ്ഫടികം ജോര്‍ജ് പങ്കുവയ്ക്കുന്നത്. സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം താന്‍ ഒരിക്കല്‍ കൂട്ടുകാരനൊപ്പെം അവന്റെ വീട്ടില്‍ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്.

അവര്‍ തന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഇവന്‍ ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതില്‍ വിഷമം ഒന്നും തോന്നിയില്ല.

നമ്മള്‍ ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അത്രത്തോളം ആളുകളുടെ മനസില്‍ തങ്ങി എന്നതോര്‍ത്ത് സന്തോഷം തോന്നി എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നു. സ്ഫടികം, ചെങ്കോല്‍, പത്രം, ലേലം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോര്‍ജ് ശ്രദ്ധേയനാകുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്