'കുമ്പളങ്ങിയുടെ കഥ അവര്‍ എന്നോട് പറഞ്ഞില്ല, മൊത്തം അലമ്പാണ് മച്ചാനേ എന്നു മാത്രമാണ് പറഞ്ഞത്'; സൗബിന്‍ ഷാഹിര്‍

മലയാള സിനിമയിലെ യുവതാരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ചു നിന്നു എന്നതാണ് ചിത്രത്തിന്റെ വിജയം. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സിന്റെ കഥ ശ്യാം പുഷ്‌കരന്‍ തന്നോട് പറഞ്ഞിരുന്നില്ല എന്നാണ് സൗബിന്‍ ഷാഹിര്‍ പറയുന്നത്.

കുമ്പളങ്ങിയുടെ കഥ ഇവര് എന്നോട് പറഞ്ഞില്ല. കഥാപാത്രത്തിന്റെ കുറച്ച് സ്വഭാവം പറഞ്ഞ് മൊത്തം അലമ്പാണ് മച്ചാനേ പണിയെടുക്കേണ്ടി വരുമെന്ന് എന്ന് ശ്യാം പറഞ്ഞു. എന്നാലിത് ഇത്ര പണിയെടുക്കേണ്ടി വരുമെന്ന് ചിന്തിച്ചില്ല. തുടക്കത്തില്‍ എന്റെ കഥാപാത്രം ഭയങ്കര ബഹളക്കാരന്‍ ആണെങ്കിലും അവസാനം സോഫ്ട് ആകുന്നുണ്ട്. ശ്യം പുഷ്‌കരന്‍, ഷൈജു, ദിലീഷ് പോത്തന്‍ ഇവര്‍ സിനിമയുമായി വരുമ്പോള്‍ കഥ ചോദിക്കാറില്ല. അതുകൊണ്ട് എനിക്ക് യാതൊരു പേടിയും ഇല്ലായിരുന്നു.” കപ്പ ടിവിയുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.

തന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രയാസം തന്ന റോളായിരുന്നു കുമ്പളങ്ങിയിലെ സജിയെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞിരുന്നു. തനിക്ക് ഏറെ പ്രശംസ നേടി തന്നതും ഈ കഥാപാത്രമാണെന്നും സൗബിന്‍ പറയുന്നു. ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ