മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

കോവിഡ് കാലത്ത് നിരവധി പേരെ സഹായിച്ച താരമാണ് സോനു സൂദ്. സൗജന്യമായി ഭക്ഷണവും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലെത്തിക്കാനും സോനു സഹായിച്ചിരുന്നു. ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും ബസുകളും ബുക്ക് ചെയ്ത് ആയിരുന്നു പലരെയും സോനു വീടുകളില്‍ എത്തിച്ചത്. ഇതോടെ തനിക്ക് നിരവധി രാഷ്ട്രീയ പദവികളുടെ ഓഫര്‍ വന്നിരുന്നു എന്നാണ് സോനു ഇപ്പോള്‍ പറയുന്നത്.

മുഖ്യമന്ത്രി പദവിയും ഉപമുഖ്യമന്ത്രി പദവിയും രാജ്യസഭാ സീറ്റും എത്തിയിരുന്നു. എന്നാല്‍ താന്‍ ഇത് തിരസ്‌കരിച്ചു എന്നാണ് സോനു സൂദ് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം തരാമെന്ന് പറഞ്ഞ് സമീപിച്ചു, താന്‍ ഇത് നിരസിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നേതാക്കള്‍ തനിക്ക് രാജ്യസഭാ സീറ്റ് എന്ന ഓഫറുമായി എത്തി.

രാഷ്ട്രീയത്തില്‍ ഒന്നിനായും കഷ്ടപ്പെടേണ്ടി വരില്ലെന്നും തിരസ്‌കരിക്കരുതെന്നും അവര്‍ പറഞ്ഞായാണ് ഹ്യൂമന്‍ ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോനു സൂദ് പറയുന്നത്. രാഷ്ട്രീയം ആള്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത് പ്രധാനമായു രണ്ടു കാര്യങ്ങള്‍ക്കായാണ്. പണത്തിനായും പദവിക്കായും. ഇതില്‍ രണ്ടിലും താന്‍ തല്‍പ്പരനല്ല.

മറ്റുള്ളവരെ സഹായിക്കാനായാണ് രാഷ്ട്രീയത്തില്‍ എത്തുന്നതെങ്കില്‍ മറ്റാരുടേയും അനുമതി നേടാതെ തന്നെ താന്‍ അത് ചെയ്യുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ മറ്റൊരാളോട് ഉത്തരം പറയേണ്ടി വരുന്നത് എന്ന ഭീതിപ്പെടുന്ന കാര്യമാണ്. എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നുവെന്നും സോനു അഭിമുഖത്തില്‍ പറയുന്നുണ്ട്.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്