പ്രകടനം മോശമാണെങ്കിലും മത്സരാര്‍ഥികളെ പ്രശംസിച്ചു സംസാരിക്കണം; റിയാലിറ്റി ഷോ വിട്ടതിന്റെ കാരണം പറഞ്ഞ് സോനു നിഗം

ഹിന്ദി റിയാലിറ്റി ഷോകളിലെ ജഡ്ജിങ് പാനലില്‍ നിന്നും താന്‍ ഒഴിവായതിന്റെ കാരണം വെളിപ്പെടുത്തി ഗായകന്‍ സോനു നിഗം. പ്രകടനം മോശമാണെങ്കിലും മത്സരാര്‍ഥികളെ പ്രശംസിച്ചു സംസാരിക്കണമെന്നും ഇത്തരം സ്തുതിപാടല്‍ തനിക്കു മടുത്തെന്നും സോനു നിഗം പറഞ്ഞു.

22 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിയാലിറ്റി ഷോ പോലെ ഒരു പരിപാടി ഞാന്‍ അവതരിപ്പിച്ചിരുന്നു. പിന്നീടിങ്ങോട്ട് പല സംഗീത പരിപാടികളുടെയും ഭാഗമായി. വിധികര്‍ത്താവിയിരുന്ന് ഒരേ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ മടുത്തു. പാട്ട് മോശമാണെങ്കിലും മത്സാര്‍ഥികളെ പുകഴ്ത്തി സംസാരിക്കണം.

സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന അത്തരം പരിപാടികളുടെ ഭാഗമായി പണം സമ്പാദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പല ഹിന്ദി ഷോകളും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, ഇപ്പോള്‍ ആ ഇഷ്ടം ഇല്ല’, സോനു നിഗം പറഞ്ഞു.

ഹിന്ദി റിയാലിറ്റി ഷോകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് സോനു നിഗം ഇപ്പോള്‍. സൂപ്പര്‍ സിങ്ങര്‍ സീസണ്‍ 4 എന്ന ബംഗാളി റിയാലിറ്റി ഷോയില്‍ അദ്ദേഹം വിധികര്‍ത്താവായി എത്തുന്നുണ്ട്. ബംഗാളി ഷോകളില്‍ തനിക്കു പ്രതീക്ഷയുണ്ടെന്നുംസോനു നിഗം കൂട്ടിച്ചേര്‍ത്തു.

Latest Stories

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു