വേലായുധന്റെ മീശയിലെ ഒരു നര കടിച്ച് പറിക്കുന്ന സീനുണ്ടായിരുന്നു; നരനിലെ രംഗത്തെ കുറിച്ച് സോന നായര്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തിനും ഇന്ന് ആരാധകര്‍ ഏറെയാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച വേലായുധന്‍ എന്ന കഥാപാത്രത്തെ അത്രവേഗം മറക്കാന്‍ മലയാളി പ്രേക്ഷകര്‍ തയാറല്ലെന്ന് സാരം. ചിത്രത്തില്‍ സോന നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുന്നുമ്മല്‍ ശാന്ത എന്ന താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോന.

‘നരനിലെ തന്റെ ഫസ്റ്റ് ഷോട്ട് വേലായുധന്റെ മീശയിലെ ഒരു നര കടിച്ച് പറിക്കുന്നതാണ്. ഞാന്‍ വിറയ്ക്കുകയായിരുന്നു. വേറെ ഏതെങ്കിലും സീന്‍ ചെയ്തിട്ട് ഇതിലേക്ക് വരാമെന്നും അതല്ലെങ്കില്‍ എനിക്ക് പറ്റില്ലെന്നും സംവിധായകന്‍ ജോഷി സാറിനോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത്രയും ഭീകരമായിട്ടുള്ള സീന്‍ ആദ്യം എടുത്താല്‍ ബാക്കി എല്ലാം വളരെ എളുപ്പമായി നീ ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ അത് ചെയ്തെങ്കിലും സിനിമയില്‍ ആ സീനില്ല’.

‘ശാന്തയ്ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്. പുള്ളി ഉറങ്ങി കിടക്കുമ്പോള്‍ അടുത്ത് പോയി ആസ്വദിച്ച് കൊണ്ട് നില്‍ക്കുന്ന ശാന്തയാണ് സീനില്‍. അങ്ങനെ നോക്കുമ്പോള്‍ മീശയില്‍ ഒരു നരയുണ്ട്. പതുക്കെ അത് കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്ത് വരെ പോകും. അതായിരുന്നു ആദ്യത്തെ ഷോട്ട്.’

‘പക്ഷേ അടുത്ത് വരെ ചെന്നെങ്കിലും അത് എടുക്കാതെ ശാന്ത പിന്മാറും. കാരണം അത്രയും പോസിറ്റീവിറ്റിയുള്ള കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വേലായുധന്റെ അടുത്ത് ചെയ്യുകയില്ല. എന്നാല്‍ അദ്ദേഹത്തോട് അഘാതമായ പ്രണയമുണ്ട് താനും.’

‘പിന്നെ കൈ കൊണ്ടാണ് ആ നര പറച്ചെടുക്കുന്നത്. പക്ഷേ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല.’ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന നായര്‍ വ്യക്തമാക്കുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്