ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്.. ഒരുപാട് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണത്: വേടന്‍

‘പത്ത് തല’ എന്ന തന്റെ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞിട്ടുള്ളതെന്ന് റാപ്പര്‍ വേടന്‍. രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാവണനെ കുറിച്ചുള്ള പാട്ടിനെ കുറിച്ച് ഒരു അഭിമുഖത്തിലാണ് വേടന്‍ ആദ്യം പറഞ്ഞത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും എന്നും വേടന്‍ പറഞ്ഞിരുന്നു.

തന്റെ പുതിയ ഗാനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ”ഒരുപാട് റിസര്‍ച്ച് ചെയ്ത് ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ. പത്ത് തലയാണ് ഇപ്പോള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്.”

”പാട്ട് ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു” എന്നാണ് വേടന്‍ പറയുന്നത്. അതേസമയം, പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ തന്നെ വെടിവച്ച് കൊല്ലുമോയെന്ന് അറിയില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. ”പത്ത് തല എന്ന ഗാനമാണ് ഇനി വരാനിരിക്കുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആള്‍ക്കാര്‍ക്കറിയാം.”

”രാവണനെ കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തില്‍ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്. രാവണന്‍ ആണ് പാട്ടിലെ നായകന്‍. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.”

”ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ട് എഴുതുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ പാട്ട് വരുന്നത്” എന്നായിരുന്നു സ്‌പോട്ട്‌ലൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വേടന്‍ പറഞ്ഞത്. ‘നരിവേട്ട’ ചിത്രത്തിലെ ‘വാടാ വേടാ’ എന്ന ഗാനവും ‘മോണലോവ’ എന്ന വേടന്റെ ആല്‍ബവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്