മമ്മൂക്ക ആരെയും പിടിച്ചു തിന്നാന്‍ വരില്ല, എല്ലാവരും മമ്മൂക്കയെ ഒരു എക്‌സ്‌ക്യൂസ് ആക്കുന്നതാണ്: സോഹന്‍ സീനുലാല്‍

മമ്മൂട്ടിയോട് പലര്‍ക്കും ബഹുമാനം കൊണ്ടുള്ള പേടിയാണെന്ന് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. മമ്മൂക്ക കൃത്യ സമയത്ത് ലൊക്കേഷനില്‍ എത്തും. അതുകൊണ്ട് ആലോചിച്ച് വേണം പറയാന്‍. അദ്ദേഹത്തോട് മറുത്തൊന്നും പറയാന്‍ കഴിയാത്തത് കൊണ്ട് പേടിയാണെന്ന് പറയും എന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്.

മമ്മൂക്ക ആരെയും പിടിച്ചു തിന്നാന്‍ വരില്ല. നമ്മുടെ ഒരു കാര്യത്തിലും മമ്മൂക്ക ഇടപെടില്ല. പക്ഷെ എല്ലാ കാര്യത്തിലും ഒരു അച്ചടക്കം മമ്മൂക്കയ്ക്ക് ഉണ്ട്. നാളെ എപ്പോഴാണ് ലൊക്കേഷനില്‍ വരേണ്ടത് എന്ന് മമ്മൂക്ക ചോദിക്കുമ്പോള്‍ ഇവര്‍ക്ക് ടെന്‍ഷന്‍ ആവാന്‍ കാരണം മമ്മൂക്ക ആ സമയത്ത് തന്നെ എത്തും.

പല നടന്മാരും അങ്ങനെയല്ല. അതുകൊണ്ട് മമ്മൂക്കയോട് സമയം പറയുമ്പോള്‍ ആലോചിച്ച് വേണം പറയാന്‍. കൃത്യമായ സ്‌ക്രിപ്റ്റ് ഒക്കെ വേണം. അദ്ദേഹത്തോട് മറുത്തൊന്നും പറയാന്‍ കഴിയാത്തത് കൊണ്ട് പേടിയാണെന്ന് പറയും.

പിന്നെ മറ്റു സെറ്റുകളില്‍ ഇവര്‍ എന്തെങ്കിലും ഒക്കെ ഡയലോഗുകള്‍ ഒക്കെ പറഞ്ഞു നില്‍ക്കുന്നുണ്ടാകും, അതുപോലെ ഇവിടെയും ഡയലോഗുകള്‍ ഒക്കെ അടിച്ച് നിന്നാല്‍ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്യും. പക്ഷെ ഇവര്‍ പറയും മമ്മൂക്കയെ കണ്ട് പേടിച്ചിട്ടാണെന്ന്.

ഒരാള്‍ അല്‍പം താമസിച്ച് വന്നാല്‍ അതും മമ്മൂക്കയെ പേടിച്ചിട്ടാകും. എല്ലാവരും മമ്മൂക്കയെ ഒരു എക്‌സ്‌ക്യൂസ് ആക്കും. വൈകിയാല്‍ മമ്മൂക്ക ചിലപ്പോള്‍ തുറന്ന് ചോദിച്ചേക്കും. കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ അതും മമ്മൂക്ക ചോദിക്കും. സാധാരണ ചോദ്യമായിരിക്കും.

പക്ഷെ മമ്മൂക്ക ചോദിക്കുന്ന രീതിയും ശബ്ദവും പ്രശ്നമാണ്. ആള്‍ സോഫ്റ്റ് ആയ രീതിയില്‍ ആയിരിക്കില്ല ചോദിക്കുന്നത്. ഒരാള്‍ സപ്പോര്‍ട്ടിന് അര്‍ഹനാണെങ്കില്‍ മമ്മൂക്ക അയാളെ തീര്‍ച്ചയായും സപ്പോര്‍ട്ട് ചെയ്യും. അതിന് അര്‍ഹരല്ലാത്തവരെ മമ്മൂക്ക കണ്ടില്ലെന്ന് നടിച്ചേക്കും എന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ