'ഞാന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണ്', ചായ കൊണ്ടു തന്നിട്ട് അദ്ദേഹം പറഞ്ഞു: ജ്യോത്സ്‌ന

പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ സംഭവിച്ച അമളിയെ കുറിച്ച് പറഞ്ഞ് ഗായിക ജ്യോത്സ്‌ന. ചായ കൊണ്ടു വരാന്‍ പറഞ്ഞത് സിനിമയുടെ സംവിധായകനോട് ആയിരുന്നു എന്നാണ് ജ്യോത്സ്‌ന പറയുന്നത്.

പാണ്ടിപ്പട എന്ന സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ സംഭവമാണ് ജ്യോത്സ്ന പറയുന്നത്. സിനിമയുടെ സംവിധായകരില്‍ ഒരാളായ റാഫിയോട് ആളറിയാതെ ചായ ചോദിച്ച രസകരമായ അനുഭവമാണ് ഗായിക സംഗീത റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയത്.

അന്ന് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് അറിയാമെങ്കിലും ഇന്നത്തെ പോലെ എങ്ങനെയാണ് ഇരിക്കുന്നതെന്ന് അറിയില്ലായിരുന്നു. പാണ്ടിപ്പടയ്ക്ക് വേണ്ടി പാട്ട് പാടാന്‍ വന്നതായിരുന്നു താന്‍. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാന്‍ ഭയങ്കര ആഗ്രഹം തോന്നി.

അപ്പോള്‍ സോഫയില്‍ ഒരു ആള്‍ ഇരിക്കുന്നുണ്ട്. താന്‍ അദ്ദേഹത്തിനോട് പോയി ചോദിച്ചു. ‘ചേട്ടാ, ഒരു ചായ കിട്ടുമോ’ എന്ന്. അദ്ദേഹം അപ്പോള്‍ തന്നെ പോയി ഒരു ചായ കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണ്’, എന്ന്.

അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി താന്‍ എന്നാണ് ജ്യോത്സ്ന പറയുന്നത്. 2005ല്‍ പുറത്തിറങ്ങിയ പാണ്ടിപ്പട തിരക്കഥയെഴുതി സംവിധാനം ചെയ്തത് റാഫി-മെക്കാര്‍ട്ടിന്‍ ടീമാണ്. ദിലീപ്, നവ്യ നായര്‍, പ്രകാശ് രാജ്, ഹരിശ്രീ അശോകന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി