ആ മോഹം സാധിച്ചു കൊടുക്കാന്‍ എനിക്കായില്ല, കാത്തുനില്‍ക്കാതെ ശ്രീ മടങ്ങി: വേദനയോടെ ബിജു നാരായണന്‍

പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മരിച്ചത്. അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദനയില്‍ നിന്ന് ബിജുവും കുട്ടികളും ഇതുവരെ മുക്തരായിട്ടില്ല. ഒരിക്കലും ഒന്നും ചോദിച്ചിട്ടില്ലാത്ത ശ്രീലത ഒരിക്കല്‍ ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നത് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നെന്ന് ബിജു നാരായണന്‍ പറയുന്നു.

“ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആള്‍ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്. കളമശ്ശേരിയില്‍ ഞങ്ങള്‍ക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവും ഉണ്ട്. ഗായകരുടെ കൂട്ടായ്മയായ “സമം” ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു. മൂന്നാം എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം. അന്ന് ശ്രീ പറഞ്ഞു: “എല്ലാ ഗായകരും വരുമല്ലോ. എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം..” “അതിനെന്താ എടുക്കാമല്ലോ” എന്ന് ഞാന്‍ പറഞ്ഞു.”

“അന്ന് അല്‍പം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ ഈ ഫോട്ടോയുടെ കാര്യം ഞാന്‍ വിട്ടു പോയി. എല്ലാവരും മടങ്ങിപ്പോയി കഴിഞ്ഞാണ് ഓര്‍ക്കുന്നത്. “അയ്യോ കഷ്ടമായി പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം…” ഞാന്‍ ശ്രീയോട് പറഞ്ഞു. പക്ഷേ, അതിനു ശ്രീ കാത്തുനിന്നില്ല. അതിനു ശേഷം മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ അത്തരം കൊച്ചു മോഹങ്ങളുടെ സന്തോഷം തേടുന്ന മനസ്സും കൈവിട്ടു പോയി””. വനിതയുമായുള്ള അഭിമുഖത്തില്‍ ബിജു നാരായണന്‍ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി