കുളിക്കാതെ ആയിരുന്നു സെറ്റില്‍ എത്തിയിരുന്നത്, മുടി ചീകാറില്ല, പഴയ വേഷങ്ങള്‍ ധരിച്ചു: സിജു വില്‍സന്‍ പറയുന്നു

താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വാസന്തി എന്ന സിനിമയിലെ സുകു എന്ന് നടന്‍ സിജു വില്‍സന്‍. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രത്തിനായി താന്‍ നടത്തിയ തയാറെടുപ്പുകളെ കുറിച്ചാണ് സിജു തുറന്നു പറയുന്നത്.

വാസന്തിയുടെ ഷൂട്ട് നടക്കുന്ന സമയത്ത് തൊബാമ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരമെല്ലാം കുറച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരീരമൊക്കെ കുറച്ചു കൂടെ ഭംഗിയായി ഇത്തിരി തിളക്കത്തിലൊക്കെ ആയിരുന്നു. പക്ഷെ ഇത് വാസന്തിയിലെ റോളിന് ചേരുന്നതല്ലായിരുന്നു.

അതിനാല്‍ താന്‍ ഈ സിനിമയ്ക്ക് ചേരാത്ത ആളെ പോലെയാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. സിനിമയിലെ എല്ലാവരും പരുക്കനായ രൂപത്തിലും ഭാവത്തിലുമായിരുന്നു. വളരെ റോ ആയ കഥാപാത്രങ്ങളാണ്. കഥയും കഥാപാത്രങ്ങളുമായി ചേര്‍ന്നു നില്‍ക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ട് രാവിലെയുള്ള കുളി ഒഴിവാക്കി. കുളിക്കാതെയായിരുന്നു സെറ്റില്‍ എത്തിയിരുന്നത്. മുടിയൊന്നും ചീകാറില്ല. തന്റെ പഴയ വസ്ത്രങ്ങളായിരുന്നു കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചത് എന്നാണ് സിജു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആദ്യത്തെ പ്രിവ്യുവിന് ശേഷം താന്‍ ചെയ്തതിനൊക്കെ പ്രതിഫലമുണ്ടായി എന്ന് തോന്നി. തന്റെ മറ്റുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടുണ്ടെന്ന് അഭിപ്രായങ്ങള്‍ വന്നതായും സിജു പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതം നൂറ്റാണ്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം