'നിങ്ങൾ കാണുന്നത് പോലെ എനിക്കൊരിക്കലും അവരെ കാണാനാകില്ല, നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരങ്ങളാണ് എൻ്റെ ഒപ്പം ഇരിക്കുന്നതെന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്'; സിദ്ധിഖ്

മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അവരുടെ മക്കൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള നടനാണ് സിദ്ധിഖ്. നിരവധി തവണ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചിട്ടുള്ള സിദ്ദിഖ് അവരുടെ മക്കളായ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലിന് ഒപ്പവും സിനിമയിലഭിനയിച്ചിട്ടുണ്ട് ഇപ്പോഴിതാ താര പുത്രൻമാരെപ്പറ്റി സിദ്ധിഖ് പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിനിടെ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിൽ എന്തെങ്കിലും സാമ്യത ഉണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് സിദ്ദിഖ് അവരെ കുറിച്ച് സംസാരിച്ചത്. രണ്ടുപേരും സൂപ്പർ താരങ്ങളുടെ മക്കളാണ് എന്നതിലപ്പുറം മറ്റു സാമ്യതകൾ ഒന്നുമില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ല താൻ കാണുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

താൻ ചെറുപ്പം മുതൽ കാണുന്ന കുട്ടികൾ അവർ. തന്നോട് അങ്കിൾ എന്ന് വിളിച്ചാണ് രണ്ട് പേരും ഇടപെടുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾ കാണുന്ന ഒരു താരത്തെ തനിക്ക് കാണാൻ പറ്റില്ല. അതിപ്പോൾ മമ്മൂക്കയുടെ കാര്യമാണെങ്കിലും ലാലിന്റെ കാര്യമാണെങ്കിലും അങ്ങനെയാണ്. ചില സമയം ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ താൻ  ആലോചിക്കും, നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് തന്നോട് സംസാരിക്കുന്നതെന്ന്.

ദുൽഖറും പ്രണവും ഒക്കെ തനിക്ക് മക്കളെ പോലെയാണെന്നും അദ്ദേഹം പറ‍ഞ്ഞു. അടുത്തിടെ ദുൽഖറിന്റെ സീതാ രാമം കണ്ടിട്ട് താൻ അവന് മെസേജ് അയച്ചു. മോനെ നന്നായിട്ടുണ്ട്. നല്ല സിനിമയാണ്, നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്, അവൻ എന്തോ ഒരു വലിയ നിധി കിട്ടിയ പോലെയാണ് അതിന്റെ മറുപടി എനിക്ക് അയക്കുന്നത്. തന്റടുത്ത് നിന്നുള്ള ഒരു അഭിനന്ദനം അവൻ അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്. അങ്ങനെ ഉള്ള അവരെ കുട്ടികളായി തന്നെയാണ് താൻ കാണുന്നതെന്നും സിദ്ധിഖ് പറഞ്ഞു

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ