ഞാന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണ് എന്നായിരുന്നു വാര്‍ത്ത.. എന്നാല്‍ ഹോട്ട് ആയി തോന്നിയത് മോഹന്‍ലാലും മമ്മൂട്ടിയും: ശ്വേത മേനോന്‍

തനിക്കെതിരെ വരുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് നടി ശ്വേത മേനോന്‍. സല്‍മാന്‍ ഖാനുമായി താന്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നതായും താന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തകള്‍ വരെ എത്തിയതായുമാണ് ശ്വേത പറയുന്നത്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ക്രേസിയായി തോന്നിയത് തന്റെ പ്രസവം ഷൂട്ട് ചെയ്തതാണ് എന്നാണ് ശ്വേത പറയുന്നത്.

തന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന് മുമ്പ് വാര്‍ത്ത വന്നിട്ടുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കില്‍ എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തന്റെ വിവാഹമോചനം നടക്കാറുണ്ട്. ചില സമയത്ത് താന്‍ ആത്മഹത്യ ചെയ്യാറുണ്ട്. വൃദ്ധസദനത്തിലാണ് താനെന്നും വാര്‍ത്ത വന്നിട്ടുണ്ട്.

ഏറ്റവും ഹോട്ട് നടനായി തോന്നിയിട്ടുള്ളത് അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ എന്നിവരും, മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ് എന്നാണ് ശ്വേത പറയുന്നത്. ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തത് സ്വന്തം പ്രസവം ചിത്രീകരിച്ചതാണ്. ഇനി അടുത്ത പ്രസവത്തിന് നോക്കാമെന്ന് കൂടി നടി പറയുന്നുണ്ട്.

ഇത്രയും വിവാദങ്ങളൊക്കെ സൃഷ്ടിച്ചത് കൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാന്‍ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് നടി പറയുന്നത്. ‘ആ സമയത്ത് നമുക്ക് ബോധം ഒന്നും ഉണ്ടാവില്ലല്ലോ’ എന്നായിരുന്നു തമാശരൂപേണ ശ്വേത പറഞ്ഞത്. ക്രേസി സ്റ്റാര്‍സ് വിത്ത് ജീവ എന്ന പരിപാടിയില്‍ ശ്വേത സംസാരിച്ചത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ