കാശ് കിട്ടുമ്പോള്‍ ജഗപൊഗയായി തീര്‍ക്കും, അന്നു മുതലാണ് സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത്: ശ്വേത മേനോന്‍

സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങിയതിനെ കുറിച്ച് ശ്വേത മേനോന്‍. ഇതുവരെ ഒഴുക്കിന് അനുസരിച്ച് സഞ്ചരിക്കുകയായിരുന്നു. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് താന്‍ ജീവിതത്തെ പോലും ഗൗരവമായി കാണാന്‍ തുടങ്ങിയത് എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം. സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു എന്ന് പറയുമ്പോള്‍ മാത്രമാണ് തനിക്ക് ഓര്‍മ്മ വരുന്നത്. ഇന്നലെ സിനിമാ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്. തൊഴില്‍ മേഖല സിനിമ ആകുമെന്ന് ആഗ്രഹിച്ചിരുന്നില്ല.

അതിനെ ഗൗരവ്വമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടു പോയി. ഒഴുക്കിന് അനുസരിച്ച് സഞ്ചരിച്ചു. സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത് തന്റെ രണ്ടാമത്തെ വരവിലാണ്. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങുന്നത്.

എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു. പരദേശി എന്ന സിനിമ വന്നത് മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നല്‍ ഉണ്ടാകുന്നത്. അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ലാതിരുന്ന ആളായിരുന്നു താന്‍. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലും ഇല്ല.

കാശ് കിട്ടുമ്പോള്‍ ജഗപൊഗയായി തീര്‍ക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം എന്ന തോന്നല്‍ മെല്ലെ വരാന്‍ തുടങ്ങി. ആ യാത്ര തുടരുന്നു എന്നാണ് ശ്വേത കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം താന്‍ സംവിധാന രംഗത്തേക്ക് വരില്ലെന്നും ശ്വേത വ്യക്തമാക്കി. സംവിധാനം ശരിക്കും ബുദ്ധിമുട്ടുള്ള ജോലിയാണ്. അത് അറിയാവുന്നതു കൊണ്ട് തന്നെ ആ വഴിയിലേക്ക് വരില്ല. അഭിനയ ജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ആ യാത്ര താന്‍ ആസ്വദിക്കുകയാണെന്നും ശ്വേത വ്യക്തമാക്കി.

Latest Stories

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം