നിങ്ങള്‍ക്ക് നാണം തോന്നുന്നുണ്ടോ എന്നൊക്കെ ഫോട്ടോഗ്രാഫര്‍മാര്‍ ചോദിക്കുന്നുണ്ട്, ഞാന്‍ ബോഡിഗാര്‍ഡുകളെ വയ്ക്കാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ: ശ്രുതി ഹാസന്‍

അടുത്തിടെ ശ്രുതി ഹാസന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു. തന്റെ അടുത്ത് നിന്നും മാറാതെ പിന്നാലെ കൂടിയ ആരാധകനോട് അനിഷ്ടം പ്രകടിപ്പിക്കുന്ന ശ്രുതിയുടെ വീഡിയോയാണ് വൈറലായത്. നടി അഹങ്കാരിയാണെന്നും ആരാധകരോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് പറഞ്ഞും പലരും രംഗത്തെത്തിയിരുന്നു.

ഈ വീഡിയോക്ക് പിന്നിലെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചോദ്യത്തിന് മറുപടി നല്‍കിയാണ് ശ്രുതി പ്രതികരിച്ചത്. ”പിന്തുടര്‍ന്ന ആളാരാണെന്ന് എനിക്കറിയില്ല. എയര്‍പോര്‍ട്ടിലൂടെ നടക്കവെ ഇയാള്‍ പിന്തുടരുന്നത് ഞാന്‍ ശ്രദ്ധിച്ചു.”

”അയാള്‍ വളരെ അടുത്ത് വന്നു. ചുറ്റമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ അടുത്ത് വന്ന് നില്‍ക്കൂ, നിങ്ങള്‍ക്ക് നാണം തോന്നുന്നുണ്ടോ എന്നൊക്കെ അയാളോട് ചോദിച്ചു. എനിക്ക് അസ്വസ്ഥത തോന്നി. ഞാന്‍ മാറി നടന്നു. പക്ഷെ കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു.”

”പേടിച്ച് പോയ ഞാന്‍ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു. പെട്ടെന്ന് അയാള്‍ പോയി. ഞാന്‍ ബൗണ്‍സേര്‍സിനെ വച്ചിട്ടില്ല. എനിക്ക് സ്വതന്ത്ര്യമായി ജീവിക്കാനാണ് ഇഷ്ടം. അതുകൊണ്ടാണ് ബോഡിഗാര്‍ഡും സെക്യൂരിറ്റികളും ഇല്ലാത്തത്. പക്ഷെ ഇനി അതേ കുറിച്ച് ഇനി ആലോചിക്കണം” എന്നാണ് ശ്രുതി പറഞ്ഞത്.

മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതിയെ ശല്യം ചെയ്യുന്ന ആരാധകന്റെ വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം തന്നെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ എടുത്ത ശേഷവും ഇയാള്‍ ശ്രുതിയെ പിന്തുടരുകയായിരുന്നു.

Latest Stories

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്