ഫുഡ് പോയിസണ്‍ വന്ന് പത്തു കിലോ കുറഞ്ഞു, പിന്നെ വണ്ണം വെയ്ക്കുന്നില്ല: ശ്രുതി രജനികാന്ത്

തന്നെ കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്താണ് ഇത്രത്തോളം മെലിഞ്ഞ് ഇരിക്കുന്നത് എന്നാണെന്ന് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന കോമഡി സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. താന്‍ മെലിഞ്ഞിരിക്കുന്നതിന്റെ കാരണമാണ് ശ്രുതി പറയുന്നത്.

തന്നെ കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്താണ് ഇത്രത്തോളം മെലിഞ്ഞ് ഇരിക്കുന്നത് എന്നാണ്. ശരിക്കും തനിക്ക് ഫുഡ് പോയിസണ്‍ വന്നിരുന്നു. പെട്ടന്ന് താന്‍ പത്ത് കിലോ കുറഞ്ഞു. ആ സമയത്ത് അവസ്ഥ കുറച്ച് മോശമായതിനാല്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളൂവെന്ന് നിബന്ധനയുണ്ടായിരുന്നു.

പിന്നീട് അസുഖം മാറിയിട്ടും താന്‍ എന്ത് കഴിച്ചാലും തടിക്കാത്ത അവസ്ഥയായി. അമ്മയോട് അടക്കം എല്ലാവരും താന്‍ മെലിഞ്ഞിരിക്കുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്. ആരെങ്കിലും സൗഹൃദ സംഭാഷണത്തിന് വന്നാല്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്താ മെലിഞ്ഞിരിക്കുന്നത്? എന്നതാണ്.

സത്യം പറഞ്ഞാല്‍ താന്‍ ജനിച്ചപ്പോള്‍ മുതല്‍ തന്റെ ശരീര പ്രകൃതി ഇങ്ങനെ തന്നെയാണ് എന്നാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറയുന്നത്. അതേസമയം, അനൂപ് മേനോന്‍ ചിത്രം പത്മ ആണ് ശ്രുതിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ