എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന് അവര്‍  ചോദിക്കും: ശോഭന

മലയാളികളുടെ പ്രിയ നടി ശോഭന ഏപ്രില്‍ 18 എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മികച്ച നര്‍ത്തകി കൂടിയായ ശോഭന ഇപ്പോള്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അവിവാഹിതയായി ജീവിക്കുന്ന നടി അഭിമുഖങ്ങളില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. എങ്കിലും ഇത്തരം കാര്യങ്ങള്‍ എത്ര തടഞ്ഞാലും ആളുകള്‍ കുത്തി ചോദിക്കുമെന്നാണ് നടി പറയുന്നത്.

എന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് അഭിമുഖത്തിന് കയറുന്നതിന് മുമ്പ് തന്നെ അവരോട് പറയും.പക്ഷെ വീണ്ടും അവര്‍ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നിട്ട് അവര്‍ പറയും എന്തെങ്കിലും പറയമ്മാ ആള്‍ക്കാര്‍ വായിക്കണ്ടേ,

ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോള്‍ ഞാന്‍ എന്തെങ്കിലുമൊക്കെ പറയും.എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും അപ്പോള്‍ തോന്നുന്നത് പോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്‌കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ ശോഭന.1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ