ഇന്‍സ്റ്റഗ്രാമിന് വേണ്ടി നൃത്തം ചെയ്യുമ്പോള്‍ സങ്കടം തോന്നും, കൈകള്‍ വിടര്‍ത്താന്‍ പോലും പറ്റില്ല: ശോഭന

സോഷ്യല്‍ മീഡിയ വന്നതോടെ നൃത്തത്തിന് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് നടി ശോഭന. പണ്ടൊക്കെ പതുക്കെയാണ് നൃത്തത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം വന്നശേഷം ആ മാറ്റത്തിന്റെ വേഗത കൂടി എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭന പറയുന്നത്.

ശോഭനയുടെ വാക്കുകള്‍:

നൃത്തം എന്നും ഒരു പോലെയല്ലല്ലോ, ഓരോരുത്തരും നൃത്തത്തെ കാണുന്ന രീതി വ്യത്യസ്തമായിരിക്കും. അവരുടെ അറിവും പഠനവും വെച്ച് അത് മാറിക്കൊ ണ്ടേയിരിക്കും. അതുപോലെ തന്നെയാണ് എന്റെ കാര്യവും. അതേത് കലയുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. പണ്ടൊക്കെ പതുക്കെയാണ് മാറ്റങ്ങളുണ്ടായിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം വന്നശേഷം ആ മാറ്റത്തിന്റെ വേഗത കൂടി.

സ്റ്റേജില്‍ നൃത്തം ചെയ്ത് പരീശിലിച്ചയാളാണ് ഞാന്‍. കൈകളൊക്കെ പൂര്‍ണമായും വിടര്‍ത്തിയാണ് സ്റ്റേജില്‍ നൃത്തം ചെയ്യുന്നത്. എന്നാല്‍, ഇന്‍സ്റ്റഗ്രാമിനു വേണ്ടി നൃത്തം ചെയ്യുമ്പോള്‍ അതൊക്കെ മാറ്റേണ്ടി വരുന്നു. ഒരേ സ്ഥലത്തുനിന്ന് നൃത്തം ചെയ്യണം, കൈകള്‍ അധികം വിടര്‍ത്താനും പറ്റില്ല. അക്കാര്യത്തിലൊക്കെ സങ്കടമുണ്ട്. ഒരു പോസിറ്റീവ് വശമെന്താണെന്നു വെച്ചാല്‍ നൃത്തത്തെ കുറിച്ചുള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയും.

പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. എന്നെ സംബന്ധിച്ചിടത്തോളം ഭരതനാട്യം പഠനം എന്നത് സ്വാഭാവികമായി സംഭവിച്ചൊരു കാര്യമാണ്. കാരണം, എന്റെ ആന്റിമാരെല്ലാം, ലളിത-പത്മിനി -രാഗിണി, നൃത്തത്തില്‍ സജീവമായിരുന്നു. അതുകൊണ്ടാവാം സംഗീതം, നൃത്തം, മേക്കപ്പ് ബോക്‌സ്, കോം ബോക്‌സുകള്‍, റിഹേഴ്‌സലുകള്‍, ഇതൊക്കെ ചെറുപ്പം മുതലേ എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ