'കള്ള് കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?' എന്ന് ചോദിക്കും, ഇത് അപമാനിക്കലാണ്: ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളില്‍ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. കള്ള് കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്? എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കാറുള്ളത് എന്നാണ് ഷൈന്‍ പറയുന്നത്.

ഇന്റര്‍വ്യൂവില്‍ വന്നിരിക്കുമ്പോള്‍ ‘കള്ള് കുടിച്ചിട്ടാണോ, കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?’ എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത അതാണല്ലോ. ഒരുവന്‍ പട്ടിണിയാണോ എന്ന് അന്വേഷിക്കില്ല. കള്ളുകുടിച്ചോ എന്നതിലാണ് ശ്രദ്ധ.

രണ്ട് പെഗ് അടിക്കുന്നതേ കാണൂ. എന്നാല്‍ അതിനെ താന്‍ കാര്യമായി എടുക്കുന്നില്ല. പല ഇന്റര്‍വ്യൂകളിലായി താന്‍ കാണുന്നു. താന്‍ ഹൈ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍. കലാകാരന്‍, അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും.

അവന്‍ ഒന്നും കഴിക്കണമെന്നും കുടിക്കണമെന്നും ഇല്ല.  ഇനിയിപ്പോള്‍ എന്തെങ്കിലും കഴിച്ചു, കുടിച്ചു എന്ന രീതിയില്‍ തോന്നലുകളുണ്ടെങ്കില്‍ അത് അവന്റെ പെര്‍ഫോമന്‍സില്‍ നിന്ന് ആളുകളിലേക്ക് എത്തുന്നതാണ്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ഹൈ ഉണ്ട്.

ഇവര്‍ക്ക് അതൊന്നും മനസിലാകുകയേ ഇല്ല.  കളള് കുടിച്ചിട്ടാണോ അഭിനയിക്കുന്നത് എന്ന ചോദ്യം ഒരു തരത്തില്‍ അപമാനിക്കലാണ്. ഒരാളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സാഹചര്യമായിട്ട് പോലും അങ്ങനെ ചോദിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്. ഇത്രയും പരിഷ്‌കൃതമായ സമൂഹത്തില്‍ നിന്ന് ഇതൊക്കെ വരുന്നതു കൊണ്ടാണ് ഏറ്റവും വിഷമം എന്നാണ് ഷൈന്‍ പറയുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍