ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

മോഹൻലാലിനെ നായകനാക്കി എടുത്ത കനൽ സിനിമയെ കുറിച്ച് വെളിപ്പെടുത്തി നിർമ്മാതാവ് ഷീലു എബ്രഹാം. എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം 2015ലാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ ലഭിച്ചത്. കനൽ പരാജയപ്പെടാൻ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്സാണെന്ന് തുറന്നുപറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷീലു എബ്രഹാം. ജനങ്ങൾക്ക് സ്വീകരിക്കാൻ കഴിയാത്ത ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിന്റേതെന്നും, അതുപോലെ മോഹൻലാൽ എന്ന നടനെ വേണ്ട വിധത്തിൽ സിനിമയിൽ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടർ ടിവിയോടാണ് ഷീലു എബ്രഹാം പറഞ്ഞത്.

‘ഷീ ടാക്സി എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ട് നിൽക്കുന്ന സമയത്താണ് ‘കനൽ’ സിനിമ ചെയ്യാൻ അവസരം വരുന്നത്. മോഹൻലാൽ ആണ് അതിൽ നായകൻ. അപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല. സിനിമയുടെ മുടക്കുമുതൽ തിരിച്ചു കിട്ടും, തിയേറ്ററിൽ ചിത്രം നന്നായി ഓടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അത്യാവശ്യം ബജറ്റ് കൂടിയ പടമാണ്. അഞ്ചര കോടിയോളം സിനിമയ്ക്ക് അന്ന് ആയിട്ടുണ്ട്. ആ സിനിമ ചെയ്‌താൽ അത്യാവശ്യം പൈസ തിരിച്ച് വരും എന്ന ചിന്ത ഉണ്ടായിരുന്നു. നല്ല ഓഫർ ആയിരുന്നു, മോഹൻലാൽ എന്ന നടനെ വെച്ചൊരു സിനിമ ചെയ്യുന്നത്‌. സാറ്റ്ലെെറ്റ് റൈറ്റ്സ് ഉണ്ട്.

അബാം മൂവി എന്നൊരു ബാനർ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ. അപ്പോൾ നല്ല സിനിമകൾ നിർമിക്കണം. പൈസ പോകുന്നതിന് അനുസരിച്ച് നമ്മൾ ആ ബാനറിന്റെ പേര് കൂടെ നിലനിർത്തണമല്ലോ. ഷീ ടാക്സി ചെയ്തതോടു കൂടി ആളുകൾ നമ്മുടെ ബാനറിനെ അറിഞ്ഞു തുടങ്ങിയിരുന്നു. കനൽ സിനിമ ഞങ്ങൾക്ക് ലോസ് അല്ലായിരുന്നു ബ്രേക്ക് ഇവൻ ആയിരുന്നു. തിയേറ്ററിൽ സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല. മോഹൻലാൽ ആയതു കൊണ്ടുള്ള മെച്ചം ഉണ്ടായിരുന്നു. ആ സിനിമയുടെ കഥയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജനങ്ങൾക്ക് സ്വീകരിക്കാൻ കഴിയാത്ത ക്ലൈമാക്സ്, അതുപോലെ മോഹൻലാൽ എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ ഇല്ല. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ആ സിനിമയ്ക്ക് ഉണ്ടായതായി പ്രേക്ഷകർ പറഞ്ഞിരുന്നു,’ ഷീലു എബ്രഹാം പറഞ്ഞു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍