'പങ്കാളിയെ മറ്റൊരാളുമായി പങ്കുവെക്കുന്നു, അതെനിക്ക് പറ്റില്ല'; ഞാൻ മോണോഗമിയിൽ വിശ്വസിക്കുന്നു: വിദ്യ ബാലൻ

ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് മലയാളിയായ പാലക്കാട്ടുകാരി വിദ്യ ബാലൻ. മലയാളികൾക്കെന്നും പ്രിയപ്പെട്ട താരം. മലയാളിയെന്ന് പറയുമ്പോൾപറയുമ്പോൾ തനിക്കിന്നും അഭിമാനമാണെന്നാണ് നടി പറയാറുള്ളത്. ഇപ്പോഴിതാ ഇപ്പോഴിതാ ഓപ്പൺ റിലേഷൻഷിപ്പിനെതിരെ വിദ്യ ബാലൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇത്തരം ഓപ്പൺ റിലേഷൻഷിപ്പുകൾ തനിക്ക് അംഗീകരിക്കാൻ പറ്റില്ലെന്നാണ് വിദ്യ ബാലൻ പറയുന്നത്. ഓപ്പൺ റിലേഷൻഷിപ്പ് എന്ന ആശയത്തെ എനിക്ക് മനസിലാകുന്നില്ല. എല്ലാത്തിലും പരസ്‌പരം ഓപ്പണാകാം. പക്ഷെ ഓപ്പൺ റിലേഷൻഷിപ്പിൽ പങ്കാളി മറ്റൊരാളുടെ ഒപ്പമാകുന്നതിൽ നിങ്ങൾക്ക് കുഴപ്പമില്ല. ആരെങ്കിലുമായി പങ്കാളിയെ പങ്കുവെക്കുന്നു എന്നാൽ താൻ അതിന് ഓക്കെയല്ല എന്നും വിദ്യ ബാലൻ പറയുന്നുണ്ട്.

ഞാൻ മോണോഗമിയിൽ വിശ്വസിക്കുന്ന ആളാണ്. പങ്കാളിയുമായി നിങ്ങൾ എത്രത്തോളം സെക്യൂറായാലും പങ്കാളി മറ്റൊരാൾക്കൊപ്പം ഇരിക്കുന്നെന്ന ചിന്തപോലും തന്നെ ദേഷ്യപ്പെടുത്തുന്നു. ഓപ്പൺ റിലേഷൻഷിപ്പ് എന്ന സങ്കൽപ്പത്തെ ഞാൻ തിരസ്ക്‌കരിക്കുന്നു. നിങ്ങൾക്കത് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഓക്കെ. താൻ വളരെ ഇമോഷണലും പൊസസീവുമാണെന്ന് വിദ്യ വ്യക്തമാക്കി. അതേസമയം പരാമർശം വൈറലായതോടെ സോഷ്യൽ മീഡിയയിൽ പല കമൻ്റുകളും വരുന്നുണ്ട്. വിദ്യയുടെ അഭിപ്രായത്തോട് നിരവധി പേർ യോജിച്ചു. എന്നാൽ ചിലർ എതിരഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ