'നായകനാകാൻ വേണ്ടി ചെയ്ത സിനിമയല്ല അത്, ചാൻസ് ചോദിക്കാറുണ്ട്..., പക്ഷേ ആരെയും ശല്യപ്പെടുത്തിട്ടില്ല..!' ഷറഫുദ്ദീൻ

താനൊരിക്കലും ചാൻസ് ചോദിച്ച് ആരേയും ബുദ്ധിമുട്ടിക്കാറില്ലെന്ന് തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷറഫുദ്ദീൻ. വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറിയ ഷറഫു, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് സിനിമയിലെ തന്റെ അവസരങ്ങളെപ്പറ്റി നടൻ മനസ്സ് തുറന്നത്.

തൻ ചാൻസ് ചോദിക്കാറുണ്ട്,  പക്ഷേ ആരെയും സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറില്ല. എന്നെത്തേടി ചില കഥാപാത്രങ്ങൾ വരാറുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെയും സംവിധായകരുടെയും കഥാപാത്രങ്ങൾ തേടി ഞാൻ അങ്ങോട്ടേക്കും പോകാറുണ്ട്. എന്നുവെച്ച് അവരെ സ്ഥിരമായി വിളിച്ചു ശല്യപ്പെടുത്തില്ല.

താൻ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന വിശ്വാസത്തോടെ ഒരാൾ തന്നെത്തേടി വരുന്നതാണ് ഇതിൽ ഏറ്റവും നല്ലതെന്നും ഷറഫു പറഞ്ഞു. ഞാൻ തിരഞ്ഞെടുക്കുന്നതിനെക്കാൾ എന്നെ ഒരാൾ തിരഞ്ഞെടുക്കുന്നതാണ് എനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഒരിക്കലും നായകനാകാൻ വേണ്ടി ചെയ്ത സിനിമയല്ല ‘പ്രിയൻ ഓട്ടത്തിലാണ്’ എന്നത്. അഭയകുമാറും അനിൽ കുര്യനും ഇങ്ങനെയൊരു കഥ പറഞ്ഞപ്പോൾ രസകരമായിത്തോന്നി. അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്തത്. ഒരുപാട് മികച്ച കലാകാരന്മാർ ഇവിടെയുള്ളതുകൊണ്ട് സ്വാഭാവികമായും സിനിമകളും കഥാപാത്രങ്ങളും വീതംവെച്ചുപോകുന്നുണ്ട്. അതിനിടയിലും മികച്ച കുറെ കഥാപാത്രങ്ങൾ തനിക്കു ലഭിച്ചത് മഹാഭാഗ്യമാണെന്നും ഷറഫു പറഞ്ഞു

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി