ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും ഡിപ്രഷന്‍ സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്, വിഷമം തോന്നും: ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ഒന്നിച്ച ‘ആര്‍ഡിഎക്‌സ്’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഓണം റിലീസ് ആയി എത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ആര്‍ഡിഎക്‌സ്. ഇതിനിടെ ഷെയ്ന്‍ നിഗം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയുള്ള ടാഗ് കാണുമ്പോള്‍ വിഷമം തേന്നാറുണ്ട് എന്നാണ് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷെയ്ന്‍ ഇക്കാര്യത്തെ കുറിച്ചും സംസാരിച്ചത്.

”ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണ് എനിക്ക് ചെയ്യാന്‍ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്.”

”എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.”

”ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോള്‍, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോള്‍ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം” എന്നാണ് ഷെയ്ന്‍ പറഞ്ഞത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്