ആ ഒരേയൊരു കാര്യം, അത് മാത്രമാണ് പൃഥ്വിരാജ് ആവശ്യപ്പെട്ടത്; തുറന്നുപറഞ്ഞ് ഷാജി കൈലാസ്

‘കടുവ’യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘കാപ്പ’. ഈ മാസം 22ന് തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ കഥയാണ് ് ചിത്രം പറയുന്നത്. പൃഥ്വിരാജിനെക്കൂടാതെ ആസിഫലി, അപര്‍ണ ബാലമുരളി, അന്നബെന്‍, ജഗദീഷ് തുടങ്ങി വലിയൊരു താരനിരതന്നെ സിനിമയ്ക്കായി അണിനിരക്കുകയും ചെയ്തു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു കാര്യം മാത്രമേ പൃഥ്വിരാജ് തന്നോട് ആവശ്യപ്പെട്ടുള്ളൂ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ പഴയ ചിത്രങ്ങള്‍ ടിവിയില്‍ കാണാന്‍ മാത്രമുള്ള അവസരമേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളു. അതുകൊണ്ട് അദ്ദേഹം പണ്ട് സംവിധാനം ചെയ്ത ചിത്രങ്ങളുടെ രീതിയില്‍ ‘കാപ്പ’ ചിത്രീകരിക്കണമെതായിരുന്നു ആ ആവശ്യമെന്നും ഷാജി കൈലാസ് പറയുന്നു.

അതേസമയം, കാപ്പയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് റൈറ്റേഴ്സ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ 233 സ്‌ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ