മമ്മൂക്കയ്ക്ക് പ്രശ്‌നമൊന്നുമില്ല, അദ്ദേഹത്തിന്റെ ഫാന്‍സാണ് പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്: ബോബി

“കസബ” വിഷയത്തില്‍ മമ്മൂട്ടിയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ആരാധകരാണ് പ്രശ്‌നം എല്ലാം ഉണ്ടാക്കുന്നതെന്നും തിരക്കഥാകൃത്ത് ബോബി. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കസബ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയ്ക്ക് വിരോധമൊന്നുമില്ലെന്നും ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മുട്ടിയായിരുന്നെന്നും വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോയെന്നും ബോബി പറയുന്നു.

“പാര്‍വതിക്ക് നേരെ നടക്കുന്ന അറ്റാക്കുകള്‍ എന്ന് പറയുന്നത് മമ്മൂക്ക അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ ഭാഗമാണ്. അതില്‍ ഏറ്റവും ഒഫന്റഡ് ആകേണ്ടത് മമ്മൂക്കയാണ്. അദ്ദേഹത്തിനാണെങ്കില്‍ ഇതില്‍ യാതൊരു പ്രശ്‌നവുമില്ല. മാത്രമല്ല ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മൂക്കയായിരുന്നു. വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോ. അദ്ദേഹത്തിന്റെ ഫാന്‍സാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്നതാണ് സത്യം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബോബി പറഞ്ഞു.

മമ്മൂട്ടി ഉയരെ കാണുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ ബോബി പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത് നായികയായി എത്തിയ ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബിസഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് “ഉയരെ”.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്