'അന്ന് ലോഹിതദാസിനോട് മഞ്ജു കള്ളം പറയും, എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കും'; സത്യന്‍ അന്തിക്കാട് പറയുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിനോട് മഞ്ജു വാര്യര്‍ കള്ളം പറയാറുണ്ടെന്ന് തുറന്നു പറഞ്ഞ് സത്യന്‍ അന്തിക്കാട്. തൂവല്‍ കൊട്ടാരം, ഇരട്ട കുട്ടികളുടെ അച്ഛന്‍ എന്നീ സിനിമകള്‍ ചെയ്യുന്ന സമയത്ത് മഞ്ജുവിന് അധികം വായനയില്ലായിരുന്നു എന്നാല്‍ ഇന്ന് താരം മാറിപ്പോയി എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

പണ്ട് തൂവല്‍ കൊട്ടാരവും ഇരട്ട കുട്ടുകളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടുമൊക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ട് വന്ന് മഞ്ജുവിന് കൊടുക്കുമായിരുന്നു.

എന്നിട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുമ്പോള്‍ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് തന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നു എന്നാണ് പഴയ ഓര്‍മ്മ പങ്കുവെച്ച് കൊണ്ട് സത്യന്‍ അന്തിക്കാട് പറയുന്നത്. എന്നാല്‍ ഇന്ന് അതില്‍ നിന്നൊക്കെ മഞ്ജു ഒരുപാട് മാറി.

അഭിനയത്തില്‍ നിന്ന് എടുത്ത ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളി ടിവിയില്‍ ഒരു പരിപാടിയില്‍ മഞ്ജു അതിഥിയായി എത്തിയപ്പോഴാണ് നടിയുടെ മാറ്റത്തെ കുറിച്ചും ചെറിയ കുസൃതിയെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തിയത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്