'കൈയിലുള്ള പണമെല്ലാം തീര്‍ന്നു, നാടകത്തില്‍ നിന്ന് കിട്ടുന്നതുകൊണ്ട് ഒന്നും തികയുന്നില്ല'

കോവിഡ് ലോക്ഡൗണില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് കമല്‍ ഹാസന്റെ മുന്‍ ഭാര്യ സരിക. ലോക്ഡൗണ്‍ വന്നതോടെ കൈയിലെ പണമെല്ലാം തീര്‍ന്നെന്നും നാടകത്തില്‍ നിന്നുള്ള വരുമാനം ഒന്നിനും തികയുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘സിനിമയില്‍ ഏറെ തിരക്കുള്ള സമയത്താണ് ഒരു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് അഞ്ച് വര്‍ഷത്തോളം നീണ്ടു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്ന് കരുതി നാടകരംഗത്തേക്ക് മടങ്ങി.’

‘അത് നന്നായി ആസ്വദിച്ചുവെങ്കിലും അതിനിടെയാണ് ലോക്ഡൗണ്‍ വന്നത്. അതോടെ കൈയിലുള്ള പണമെല്ലാം തീര്‍ന്നു. നാടകത്തില്‍ നിന്ന് 2000-2700 രൂപയാണ് ലഭിക്കുന്നത്. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല’ സരിക പറഞ്ഞു.

സരിക അഭിനയരംഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ്. ‘മോഡേണ്‍ ലൗ മുംബൈ’ എന്ന വെബ് സീരീസിലൂടെയാണ് താരത്തിന്റെ പുതിയ തുടക്കം. 1988 ലായിരുന്നു കമല്‍ ഹാസനുമായുള്ള സരികയുടെ വിവാരം. പിന്നീട് 10 വര്‍ഷം അവര്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്നു. 2004 ല്‍ ഈ ബന്ധം അവസാനിച്ചു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ