ശരീരത്തെ കുറിച്ച് മോശമായി സംസാരിച്ചു, എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ കരണം നോക്കി ഒന്ന് കൊടുത്തു: ശരണ്യ ആനന്ദ്

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് നടി ശരണ്യ ആനന്ദ് ശ്രദ്ധേയാകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

തെലുങ്ക് സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശരണ്യയുടെ മറുപടി. എന്നാല്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ എന്ന ചോദ്യത്തോട് താരം പ്രതികരിച്ചു. പറയാം നേടാം എന്ന പരിപാടിയിലാണ് ശരണ്യ പ്രതികരിച്ചത്.

പ്രശ്നങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഏതൊരു ഫീല്‍ഡിലും ഉണ്ട്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാലും തനിക്ക് ഏത് വഴിയിലൂടെ പോവണമെന്നും വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സ്വന്തം തീരുമാനം ആയിരിക്കുമെന്ന് ശരണ്യ പറയുന്നു.

എന്നാല്‍ തന്നോട് ഇതുവരെ ആരും അങ്ങനെ പെരുമാറിയിട്ടില്ല. എന്ത് കൊണ്ടാണെന്ന് അറിയില്ല. ജിമ്മിലൊക്കെ താന്‍ പോവാറുണ്ട്. തന്റെ അടുത്ത് വന്നാല്‍ ശരിക്കും പണി കിട്ടും എന്ന് ശരണ്യ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോശമായി പെരുമാറിയവരെ അടിച്ചതിനെ കുറിച്ചും ശരണ്യ സംസാരിച്ചു.

പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്ന് പോവുകയായിരുന്നു. അന്ന് രണ്ട് പയ്യന്മാര്‍ ബൈക്കില്‍ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. വീണ്ടും അവര്‍ തിരിച്ച് വന്നപ്പോള്‍ താന്‍ പോവാന്‍ പറഞ്ഞു. എന്നാല്‍ അച്ഛനെയും അമ്മയെയും അവര്‍ തെറി വിളിച്ചു.

അവരെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ താന്‍ വിട്ട് കൊടുക്കില്ല. കൂടുതല്‍ വര്‍ത്തമാനം പറയാന്‍ നില്‍ക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യുമോന്ന് ചോദിച്ചായി അവര്‍. അന്നേരം ഒരെണ്ണം താനങ്ങ് കൊടുത്തു. നല്ല അടി ആയിരുന്നു. അവന്‍ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ശരണ്യ പറഞ്ഞു.

Latest Stories

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അദ്ധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും