മലയാളികള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉറുമി പോലെ ഒരു ചിത്രം, അടുത്ത വര്‍ഷം അതുണ്ടാകും; വെളിപ്പെടുത്തലുമായി സന്തോഷ് ശിവന്‍

മലയാളികള്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉറുമി പോലുള്ള എപിക് ചിത്രങ്ങളാണെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍. അടുത്തവര്‍ഷം തന്നെ വളരെ വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്നും ് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ ഭയങ്കര താല്‍പര്യമുള്ളയാളാണ് താനെന്നും സിനിമാറ്റോഗ്രഫി ഒരു വിഷ്വല്‍ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും മലയാളത്തില്‍ ചെയ്യാനാണ് വലിയ ആഗ്രഹമുള്ളതെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.

ഒന്നാം ക്ലാസ് മുതല്‍ എന്റെ കൂടെ പഠിച്ച ക്ലാസ്മേറ്റ്സ് എല്ലാം കൂടി ഒരു റീയൂണിയന്‍ വെച്ചു. ആ റൂമില്‍ ഞാന്‍ ഒരു ക്യാമറ വെച്ചു. അതിലൊരു നാസാ സയന്റിസ്റ്റുണ്ട്. ഫ്യൂച്ചറിനെ പറ്റിയും പാസ്റ്റിനെ പറ്റിയും പറയും. നൊസ്റ്റാള്‍ജിക് ആന്‍ഡ് ഫ്യൂച്ചറിസ്റ്റികായി എഴുതിയ സിനിമ ആണ് ജാക്ക് ആന്‍ഡ് ജില്‍. സിനിമയില്‍ ഒരുപാട് പേരുള്ള ആക്ടേഴ്സ് ഉണ്ടെങ്കിലും വില്ലന്മാരായി ഇവരെയൊക്കെ താന്‍ പിടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.

മഞ്ജു വാര്യര്‍,സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു ജാക്ക് ആന്‍ഡ് ജില്‍.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്