ബി.ജെ.പിയെ ട്രോളുമ്പോള്‍  ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നത് എന്തിനാണ്;  ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നുവെന്ന ആരോപണവുമായി സന്തോഷ് പണ്ഡിറ്റ്

ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വം ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍  ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നത് എന്തിനാണെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം… BJP എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നു എന്നതിന്റെ ”മറവില്‍” ചിലര്‍ ട്രോളുകള്‍ ഉണ്ടാക്കുമ്പോള്‍ ബോധപൂര്‍വം ഹിന്ദു സംസ്‌കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നു . ഉദാഹരണത്തിന് BJP ക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു . എന്തിനു ?

നിങ്ങള്ക്ക് ഏതു പാര്‍ട്ടിക്കാരെയും വിമര്‍ശിക്കാം . പക്ഷെ അതിന്റെ മറവില്‍ ഒരു മത വിഭാഗത്തെ ബോധപൂര്‍വം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു.ഹിന്ദു മതത്തിലെ മുഴുവന്‍ ആളുകളും BJP കാരല്ല , ഗോപി കുറിയോ ചന്ദനം തൊടുന്നവരും , ക്ഷേത്രത്തില്‍ പോകുന്നവരും മുഴുവന്‍ ബിജെപി ക്കാര്‍ അല്ല. (അങ്ങനെ എങ്കില്‍ കേരളം ഇപ്പോള്‍ BJP ഭരിക്കുമായിരുന്നു )അതിനാല്‍ മറ്റു മതസ്ഥര്‍ ആയ ആളുകള്‍ BJP ക്കെതിരെ ട്രോളുകള്‍ ഉണ്ടാക്കുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയെങ്കിലും ചന്ദനക്കുറി etc ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിന്ഹങ്ങള്‍ നല്‍കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു . BJP യുടെ വിമര്ശനത്തിന്റെ ”മറവില്‍” ഹിന്ദു മത വിഭാഗക്കാരെ ഇനിയെങ്കിലും അപമാനിക്കുന്നത് നിര്‍ത്തും എന്ന് കരുതുന്നു .

(വാല്‍കഷ്ണം.. മുമ്പ് ശബരിമല വിഷയം ഉണ്ടായ സമയത്തു , അയ്യപ്പ സ്വാമിയുടെ ഫോട്ടോ ഇട്ടവരെ മുഴുവന്‍ സംഖി , ചാണകം എന്നൊക്കെ വിളിച്ചു മറ്റു മതത്തിലെ ചിലര്‍ ക്രൂരമായി അധിക്ഷേപിച്ചിരുന്നു . ശബരിമലയില്‍ ചെല്ലുന്നവരോ , ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ മുഴുവനോ BJP ക്കാര്‍ ആണോ ? ഇനിയെങ്കിലും ചിന്തിക്കുക . To give respect, To take respect)By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Latest Stories

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു