മമ്മൂക്ക വരെ ഡയലോഗ് പഠിപ്പിക്കാന്‍ എത്തി, ഫുള്‍ സീന്‍ അടുത്ത ദിവസം റീഷൂട്ട് ചെയ്യേണ്ടി വന്നു: സാനിയ ഇയ്യപ്പന്‍

ദ പ്രീസ്റ്റ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി സാനിയ ഇയ്യപ്പന്‍. ത്രില്ലില്‍ ആയിരുന്നെങ്കിലും ടെന്‍ഷനും പേടിയുമായി ഡയലോഗ് പോലും പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു തനിക്ക് എന്നാണ് സാനിയ പറയുന്നത്. ഒടുവില്‍ തന്നെ ഡയലോഗ് പഠിപ്പിക്കാനായി മമ്മൂട്ടി വരെ എത്തിയെന്നും സാനിയ സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു. മമ്മൂക്കയാണ് നായകനെന്ന് സംവിധായകന്‍ ജോഫിന്‍ പറഞ്ഞപ്പോള്‍ തന്നെ വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ വളരെയധികം ടെന്‍ഷനിലായി. പേടിച്ചിട്ട് ഡയലോഗ് പോലും പറയാന്‍ പറ്റാത്ത അവസ്ഥ.

മമ്മൂക്കയുമായി ആദ്യദിവസം ഡയലോഗ് പറയുമ്പോള്‍ ക്ഷ, ജ്ഞ, ഠ വരച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നേരത്തെ മമ്മൂക്കയുടെ കൂടെ ബാല്യകാലസഖിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. ജോഫിന്‍ ചേട്ടനോട് ചോദിച്ചാല്‍ അറിയാം, ഒരുമാതിരി വിറച്ചിട്ടൊക്കെയാണ് ഡയലോഗ് പറഞ്ഞു കൊണ്ടിരുന്നത്.

പിന്നെ നോക്കുമ്പോള്‍ മമ്മൂക്ക തനിക്ക് ഡയലോഗ് പഠിപ്പിച്ചു തരുന്നു. എന്നിട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു, ആരാണ് അത്, ആരാണ് ഇത് എന്നൊക്കെ. അപ്പോള്‍ തനിക്ക് വീണ്ടും തെറ്റിപ്പോകും. ഫുള്‍ സീന്‍ തന്നെ അടുത്ത ദിവസം റീഷൂട്ട് ചെയ്യേണ്ടി വന്നു. താന്‍ കാരണമാണോ അല്ലെങ്കില്‍ ടെക്നിക്കല്‍ പ്രോബ്ലമാണോ എന്ന് നാണക്കേടുകൊണ്ട് ചോദിച്ചില്ല.

ടെക്നിക്കല്‍ പ്രോബ്ലമാണെന്ന് കേട്ടപ്പോള്‍ പിന്നെ സമാധാനമായി. ഇത്രയും ടെന്‍ഷന്‍ അടിച്ച മറ്റൊരു അവസരം ഉണ്ടായിട്ടില്ല. എന്നാല്‍ സീനിയര്‍ താരങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ശരിക്കും ടെന്‍ഷന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. കാരണം അവരില്‍ നിന്ന് കുറേക്കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട് എന്നും സാനിയ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ