'അന്നുരാത്രി ഉറക്കം വന്നില്ല, പല പേടികളെയും ഇങ്ങനെയൊക്കെയാകും നമ്മള്‍ അതിജീവിക്കുന്നത്'

വ്യത്യസ്തമായ ലോകയാത്രകള്‍ നടത്തി ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് നടി സാനിയ ഇയ്യപ്പന്‍. സാനിയ പോസ്റ്റ് ചെയ്യുന്ന യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ നടത്തിയ ഫിലിപ്പീന്‍സ് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ ഒരു വലിയ ഭയം അതിജീവിച്ചത് ഈ യാത്രയിലാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ വെളിപ്പെടുത്തി.

ഏറ്റവുമൊടുവില്‍ യാത്ര പോയതു ഫിലിപ്പീന്‍സിലേക്കാണ്. 16 രാജ്യങ്ങളില്‍ നിന്നുള്ള 21 പെണ്‍കുട്ടികളുടെ ഗേള്‍സ് ട്രിപ്. ഹോട്ടലും സൗകര്യവുമൊക്കെ നോക്കിയാണു മിക്ക യാത്രകളും പ്ലാന്‍ ചെയ്യുന്നത്. പക്ഷേ, ഹോസ്റ്റ് ചെയ്യുന്ന ലേഡിക്കാണ് ഈ ട്രിപ്പിലെ എല്ലാ തീരുമാനവും. അതു സമ്മതിച്ചാലേ യാത്രയില്‍ കൂടെ കൂട്ടൂ.

അതിന്റെ ത്രില്ലുകള്‍ ചെറുതല്ല. താമസിച്ച മുറിയില്‍ ടേബിള്‍ ഫാന്‍ മാത്രമേയുള്ളൂ. ബാത്‌റൂമിലെ ഷവറില്‍ വെള്ളം കുറേശ്ശേയേ വരുന്നുമുള്ളൂ. ഓര്‍ഡര്‍ ചെയ്യാന്‍ മെനുവൊന്നുമില്ല, അവിടെ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കഴിക്കണം.

ജീവിതത്തിലെ ഒരു വലിയ ഭയം അതിജീവിച്ചത് അന്നാണ്. കുട്ടിക്കാലത്ത് അച്ഛനുമമ്മയും നീന്തല്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇറങ്ങാന്‍ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്കു തള്ളിയിട്ടു. രക്ഷപ്പെടാനായി കൈകാലിട്ടടിക്കുമ്പോള്‍ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതോടെ പ ഠനം നിന്നു.

പിന്നീടു വെള്ളത്തിലിറങ്ങാ ന്‍ തന്നെ പേടിയായി. ഫിലിപ്പീന്‍സില്‍ വച്ചു സര്‍ഫിങ് പഠിപ്പിക്കാന്‍ വന്ന ടീം നാലു ദിവസം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാനും ശ്വാസം പിടിച്ചു നില്‍ക്കാനും പരിശീലിപ്പിച്ചു. അടുത്ത ദിവസം ഞാന്‍ തനിച്ചു നീന്തി. അന്നു രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല. പല പേടികളെയും ഇങ്ങനെയൊക്കെയാകും നമ്മള്‍ അതിജീവിക്കുന്നത്- സാനിയ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ