ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

ടൊവിനോ തോമസ് ചിത്രം ‘തീവണ്ടി’യിലൂടെ ശ്രദ്ധേയമായ താരമാണ് സംയുക്ത. പിന്നീട് ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, വെള്ളം, ആണും പെണ്ണും, കടുവ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു സംയുക്ത കാഴ്ചവെച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സജീവമാണ് താരം.

ഇപ്പോഴിതാ മലയാളത്തിൽ നിന്നും വ്യത്യസ്തമായി തെലുങ്കിൽ അഭിനയിക്കുമ്പോഴുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംയുക്ത. ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ട് തെലുങ്ക് ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നാണ് സംയുക്ത പറയുന്നത്. കൂടാതെ മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നുവെന്നും താരം വെളിപ്പെടുത്തി.

“ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്. പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷേ എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നു.

മലയാള സിനിമകളിൽ കുറച്ചു കൂടെ സ്വതന്ത്രമായി വർക്ക് ചെയ്യാം. എന്നാൽ തെലുങ്കിൽ സ്‌ക്രീനിൽ നമ്മൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിക്കണം, അവിടെ മേക്കപ്പിന്ന് പ്രാധാന്യം കൂടുതലാണ്. തെലുങ്കിൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ മുഖത്തും ശരീരത്തിലും എല്ലാം മറ്റെന്തൊക്കെയോ ഉള്ളപോലൊരു ഭാരം തോന്നാറുണ്ട്.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ