ഹേറ്റേഴ്സിനെ ഞാന്‍ കെട്ടിപിടിക്കാം, ചോക്ലേറ്റ് നല്‍കാം, നെഗറ്റീവ് നോക്കാന്‍ എനിക്ക് സമയമില്ല; വിവാദങ്ങളോട് പ്രതികരിച്ച് സംയുക്ത

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് വരാതിരുന്നതിനെ തുടര്‍ന്ന് നടി സംയുക്തയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ നിര്‍മ്മാതാവും അടക്കം ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്നെ വെറുക്കുന്നവര്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സംയുക്ത.

ഒരു അഭിമുഖത്തിനിടെ ആയിരുന്നു സംയുക്തയുടെ പ്രതികരണം. മൂന്ന് സാധനങ്ങള്‍ തരാം അതില്‍ ഓരോന്ന് ആര്‍ക്കൊക്കെ കൊടുക്കും എന്ന് പറയാനാണ് അവതാരകന്‍ ആവശ്യപ്പെട്ടത്. കണ്ണാടി, കത്തി, ക്ലാപ് ബോര്‍ഡ് എന്നിവയാണ് സാധനങ്ങള്‍. കണ്ണാടിയും ക്ലാപ് ബോര്‍ഡും താന്‍ തന്നെ എടുക്കും എന്നാണ് സംയുക്ത പറഞ്ഞത്.

എങ്കില്‍ കത്തി ഹേറ്റേഴ്സിന് കൊടുക്കാം എന്ന് അവതാരകന്‍ പറഞ്ഞപ്പോഴായിരുന്നു സംയുക്തയുടെ മറുപടി വന്നത്. ”ഹേറ്റേഴ്സിനെ ഞാന്‍ കെട്ടിപിടിക്കാം, ചോക്ലേറ്റ് നല്‍കാം, അവര്‍ക്ക് എന്തിനാണ് കത്തി നല്‍കുന്നത്. ഞാന്‍ അവരോടൊന്നും ചെയ്തിട്ടില്ലല്ലോ” എന്നാണ് സംയുക്ത പറയുന്നത്.

തന്നെ കുറിച്ച് വരുന്ന നെഗറ്റീവ് കാര്യങ്ങളൊന്നും താന്‍ നോക്കാറില്ല എന്നും സംയുക്ത പറഞ്ഞിരുന്നു. തന്നെ സംന്ധിച്ച് വരുന്ന നെഗറ്റീവ് ഒന്നും താന്‍ നോക്കാറില്ല. തനിക്ക് അതിനുള്ള സമയവും സാവകാശവും ഇല്ല. നേരം ഉള്ളവരല്ലേ ഇരുന്ന് നെഗറ്റീവുകള്‍ പറയുന്നത്, അതവര്‍ പറഞ്ഞോട്ടെ എന്നും സംയുക്ത വ്യക്തമാക്കി.

”എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം” എന്നാണ് ഷൈന്‍ പറഞ്ഞത്. ‘ഞാന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണം” എന്നാണ് സംയുക്ത പറഞ്ഞത് എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ